‘ഇന്ത്യ’ മോദിയെ അധികാരത്തിൽനിന്ന് താഴെയിറക്കും: വേണുഗോപാൽ

Mail This Article
കാസർകോട് ∙ മൗനത്തിലായ പ്രധാനമന്ത്രിയെ മണിപ്പുർ വിഷയത്തിൽ അവിശ്വാസപ്രമേയത്തിലൂടെ വാ തുറപ്പിക്കാൻ ഇന്ത്യ മുന്നണിക്കായെങ്കിൽ 2024ലെ തിരഞ്ഞെടുപ്പിൽ മോദിയെ അധികാരത്തിൽ നിന്നു താഴെയിറക്കാനും ഇന്ത്യ മുന്നണിക്കാകുമെന്ന് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
ഇന്ത്യയെ ഭാരതമാക്കുന്നതും ഏക വ്യക്തിനിയമം ചർച്ച ചെയ്യുന്നതും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയർത്തുന്നതും മണിപ്പുരിനെ കത്തിക്കുന്നതുമെല്ലാം ഒരേ അജൻഡയുടെ ഭാഗമാണെന്നും അത് നടപ്പാക്കാൻ ഇന്ത്യ മുന്നണി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാർലമെന്റിലെ ശക്തനായ പോരാളിയാണ് രാജ്മോഹൻ ഉണ്ണിത്താൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏക വ്യക്തി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തുന്ന 24 മണിക്കൂർ നിരാഹാര സത്യഗ്രഹവും ബഹുസ്വരതാ സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബഹുസ്വരതാ സംഗമത്തെക്കുറിച്ചും സമരോദ്ദേശ്യത്തെക്കുറിച്ചും സമരത്തിന് നേതൃത്വം നൽകുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപി വിശദീകരിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.
ജെബി മേത്തർ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, കർണാടക മുൻ മന്ത്രി രാമനാഥ് റായ്, നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, സി.ബാലകൃഷ്ണൻ പെരിയ, കെ.നീലകണ്ഠൻ, എ.ഗോവിന്ദൻ നായർ, വിനോദ് കുമാർ പള്ളയിൽ വീട്, പി.വി.സുരേഷ്, എം.സി.പ്രഭാകരൻ, സി.വി.ജയിംസ്, എം.കുഞ്ഞമ്പു നമ്പ്യാർ, ധന്യ സുരേഷ്, പി.എ.അഷ്റഫലി, കരുൺ താപ്പ, മിനി ചന്ദ്രൻ, ഖാദർ മാങ്ങാട്, ബഷീർ വെള്ളിക്കോത്ത്, ഹരീഷ് പി. നായർ, മാമുനി വിജയൻ, ടോമി പ്ലാച്ചേനി, രമേശൻ കരുവാച്ചേരി, ഉദേഷ് കുമാർ, കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി, കാട്ടിപ്പാറ അബ്ദുൽ ഖാദർ, അബ്ദുൽ കരീം ദർബാർക്കട്ട, അബൂബക്കർ കാമിൽ, എം.സി.പ്രഭാകരൻ, ജെ.എസ്.സോമശേഖര ഷേണി, സാജിദ് മൗവ്വൽ, നോയൽ ടോമിൻ ജോസഫ്, ബി.പി.പ്രദീപ്കുമാർ, സി.വി.ഭാവനൻ, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്തു.