ADVERTISEMENT

ശാസ്താംകോട്ട ∙പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ 12–ാം വാർഡിലെ തെങ്ങുംതറ ശുദ്ധജല പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ നാടിനു സമർപ്പിച്ചു. 500 കുടുംബങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനായി 14 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. വൈസ് പ്രസിഡന്റ് എൽ.സുധ അധ്യക്ഷത വഹിച്ചു. ജെ.അംബിക കുമാരി, കെ.സുധീർ, ഉഷാലയം ശിവരാജൻ, വി.രതീഷ്, റെജില, എൻ.ഓമനക്കുട്ടൻ പിള്ള, എൻ.ശിവാനന്ദൻ, എസ്.സിന്ധു, സുനിതാ ദാസ്, ടി.ദിലീപ്, വിജയ നിർമല എന്നിവർ പങ്കെടുത്തു. വസ്തു ദാനമായി നൽകിയ കാട്ടിശേരിൽ എ.കൃഷ്ണകുമാർ, കരാറുകാരൻ സന്തോഷ് വെട്ടിയിൽ, ശിവൻ പിള്ള എന്നിവരെ ആദരിച്ചു.

English Summary:

Clean water project inauguration in Shastamkotta brings clean drinking water to 500 families. The ₹1.4 million project in Padinjaraykallata panchayat was a successful community initiative.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com