ADVERTISEMENT

മോനിപ്പള്ളി ∙ കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി  സ്റ്റേഷനിൽ എത്തിയത്. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം രണ്ടിടത്തായിരുന്നു മെറിനും നെവിനും താമസം.

ഫോണിലൂടെയും മറ്റും ഭീഷണികൾ സഹിക്കാതെ വന്നതോടെ മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്തതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനു ശേഷവും പേടി തോന്നിയതു കൊണ്ടാകാം പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല. വിവാഹ മോചനങ്ങൾ കൈകാര്യം ചെയ്യുന്ന അറ്റോർണിയുമായി ബന്ധപ്പെടാനാണു പൊലീസ് നിർദേശം നൽകിയതെന്നും സുഹൃത്തുക്കൾ അറിയിച്ചു.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com