രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നാലമ്പല ദർശനം ജൂലൈ 17 മുതൽ
![kottayam-nalambalam-temples-story1 kottayam-nalambalam-temples-story1](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2021/7/14/kottayam-nalambalam-temples-story1.jpg?w=1120&h=583)
Mail This Article
രാമപുരം ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം കർക്കടക മാസത്തിൽ വിപുലമായ രീതിയിൽ നാലമ്പല ദർശനം. ജൂലൈ 17 മുതലാണ് ദർശനം ആരംഭിക്കുന്നത്. കോവിഡിനെത്തുടർന്ന് 2020ൽ നാലമ്പല ദർശനം നടത്തിയിരുന്നില്ല. കഴിഞ്ഞ വർഷം നിയന്ത്രണങ്ങളോടെയാണു ദർശനം അനുവദിച്ചത്. രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ ആദ്യം തൊഴുത് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി തിരിച്ച് ശ്രീരാമ ക്ഷേത്രത്തിലെത്തി ദർശനം പൂർത്തിയാക്കും വിധമാണ് ക്രമീകരണം.
പുലർച്ചെ 5ന് ആരംഭിച്ച് ഉച്ചപ്പൂജയ്ക്കു മുൻപ് നാലമ്പലങ്ങളിൽ ദർശനം നടത്തുന്നതിനായി വർഷം തോറും പതിനായിരക്കണക്കിനു തീർഥാടകരാണ് എത്തിയിരുന്നത്. രാവിലെ 5 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയുമാണ് ദർശന സമയം.