പന്തെടുക്കാൻ ശ്രമിക്കവേ കിണറ്റിൽ വീണ് നാലാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Mail This Article
പാലാ ∙ കിണറ്റിൽ വീണ പന്തെടുക്കാനായി ശ്രമിക്കുമ്പോൾ കാൽ വഴുതി വീണു വിദ്യാർഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു ബിജു (10) ആണു ചുറ്റുമതിലില്ലാത്ത കിണറ്റിലേക്കു വീണു മരിച്ചത്. കുടക്കച്ചിറ സെന്റ് ജോസഫ്സ് എൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.ബിജുവിന്റെ പുതിയ വീടിന്റെ നിർമാണത്തിനായി നിരപ്പാക്കിയ സ്ഥലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.
കിണറ്റിൽ ഏഴടിയോളം വെള്ളമുണ്ടായിരുന്നു. ചേറിൽ കുരുങ്ങിയാണു ലിജു മരിച്ചതെന്നു പൊലീസ് പറഞ്ഞു. കയറിൽ ബക്കറ്റ് കെട്ടിയിറക്കി പന്ത് കിണറ്റിൽ നിന്നു കോരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. മഴ പെയ്തതിനാൽ തെന്നലുണ്ടായിരുന്നു.അമ്മ: കാപ്പുന്തല പ്ലാച്ചേരിൽ ലിസി. സഹോദരി ലിബി. സംസ്‌കാരം നടത്തി.