ADVERTISEMENT

കോഴിക്കോട്∙ 40  വർഷമായി പ്രവർത്തിച്ചിരുന്ന സ്വർണക്കട കോവിഡ്കാലത്ത് ചായക്കടയായി. സ്വർണപ്പണിക്കാരൻ അശോകൻ ഇന്ന് ചായയടിക്കുകയാണ്. കഴിഞ്ഞ വിഷുത്തലേന്നാണ് അശോകന്റെ ഭാര്യ സുജാത കോവിഡ് ബാധിച്ചു മരിച്ചത്. കുന്നമംഗലം പുറ്റാട്ടുഭഗവതി ക്ഷേത്രത്തിനു സമീപത്ത് താമസിക്കുന്ന മുപ്രച്ചെരുവിൽ അശോകൻ സ്കൂൾ പഠനശേഷമാണ് പരമ്പരാഗതമായി ലഭിച്ച കൈത്തൊഴിലായ സ്വർണപ്പണി തുടങ്ങിയത്. 

കുന്നമംഗലത്ത് മുക്കം റോഡ് ജംക്‌ഷനിൽ വയനാട് റോഡ് തുടങ്ങുന്ന ഭാഗത്ത് അശോകന്റെ സഹോദരനാണ് ആദ്യം ജോലി ചെയ്തിരുന്നത്.  പിന്നീട് അശോകൻ കട ഏറ്റെടുത്തു. സുജാത ഗോൾഡ് വർക്സ് എന്ന പേരിലായിരുന്നു കട. അശോകന്റെ 4 മക്കളുടെയും വിവാഹം കഴിഞ്ഞു. സ്വർണമുരുക്കി ആഭരണമുണ്ടാക്കി കൊടുക്കുന്ന ജോലി സമീപകാലത്ത് ഏറെ പ്രതിസന്ധിയിലായിരുന്നു.

പരമ്പരാഗത സ്വർണപ്പണിക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായി. കോവിഡ് കാലം വന്നതോടെ ജീവിതം തകിടം മറഞ്ഞു. സുജാത ഗോൾഡ് വർക്സിന്റെ ഉൾവശം മാറ്റിപ്പണിത് അശോകൻ സംഗമം ടീസ്റ്റാൾ എന്ന പേരിൽ ചായക്കടയാക്കി. ഭാര്യ സുജാതയും സഹായത്തിനുണ്ടായിരുന്നു. 

എന്നാൽ കോവിഡ് രണ്ടാംതരംഗം അശോകനെയും സുജാതയെയും ദുരിതത്തിലാക്കി. രോഗം ബാധിച്ച് സുജാത മരിച്ചു. അശോകൻ രോഗമുക്തി നേടി. വീട്ടിൽനിന്ന് ചെറുകടികൾ ഉണ്ടാക്കികൊണ്ടുവന്നാണ് കച്ചവടം. മരുമകളാണ് സഹായിക്കുന്നത്. രണ്ടാം ലോക്ഡൗണിനു ശേഷം വീണ്ടും കട തുറന്നെങ്കിലും തിരക്കു കുറവാണെന്ന് അശോകൻ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com