ADVERTISEMENT

മണ്ണാർക്കാട് ∙ നിർത്തിയിട്ട സ്കൂട്ടറിനു തീപിടിച്ചു ആറു വയസ്സുകാരനു പൊള്ളലേറ്റു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയുടെ മകൻ ഹനാന്റെ (6) കാലിനാണു പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11നു മണ്ണാർക്കാട് ചന്തപ്പടിയിലയിരുന്നു സംഭവം. ഹംസക്കുട്ടിയും ഹനാനും സ്കൂട്ടറിൽ വരുന്നതിനിടെ മൊബൈൽ കാൾ എടുക്കുന്നതിനായി റോഡരികിൽ നിർത്തി. ഇതിനിടെ സ്കൂട്ടറിന്റെ അടിഭാഗത്തു നിന്നു തീ ആളിപ്പടരുകയായിരുന്നു. ഹംസക്കുട്ടിയുടെ മുന്നിലിരുന്ന മകനെ എടുത്തു മാറ്റിയെങ്കിലും കാലിനു പൊള്ളലേറ്റു. സമീപത്തുള്ളവർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വെള്ളമൊഴിച്ചു തീ നിയന്ത്രണവിധേയമാക്കി. 

English Summary:

Scooter fire injures six-year-old boy in Mannarkkad. Hanan Hamza Kutti sustained leg burns in the incident which occurred near Nayadikkunnu.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com