ADVERTISEMENT

തിരുവല്ല ∙ ബ്രൗൺഷുഗറും കഞ്ചാവുമായി അതിഥി തൊഴിലാളി പടിയിൽ. അസം സ്വദേശി ചെയ്ബുർ റഹ്മാനെയാണ് (32) എക്സൈസ് സംഘം പിടികൂടിയത്.തിരുവല്ല ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് തിരുവല്ല അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ നാസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നു ലഹരിമരുന്നുകൾ കണ്ടെത്തിയത്. 700 മില്ലിഗ്രാം ബ്രൗൺഷുഗറും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജി. അജയകുമാർ, പ്രിവന്റീവ് ഓഫിസർ വിജയദാസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ രാഹുൽ സാഗർ, റഫീഖ്, ഷീജ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

റെയിൽവേ സ്‌റ്റേഷൻ അടക്കം അന്യസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന സ്ഥലങ്ങൾ എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതി കുറെ നാളായി തിരുവല്ല ഭാഗത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധിക്കായി നാട്ടിൽ പോയി അവിടെ നിന്നു സംഘടിപ്പിച്ച ലഹരി മരുന്നുമായി ട്രെയിൻ മാർഗം എത്തി ബസിൽ കയറാൻ കാത്തു നിൽക്കുമ്പോഴാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

English Summary:

In a recent drug bust, the excise team apprehended a guest worker at Padi for possession of brown sugar and cannabis. The accused, identified as Cheibur Rahman, hails from Assam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com