ADVERTISEMENT

അമ്പലവയൽ ∙ ട്രക്കിങ് ആസ്വാദകർക്ക് ഇനി ചീങ്ങേരി മല കീഴടക്കാം. അടച്ചിട്ടിരുന്ന ചീങ്ങേരി അഡ്വഞ്ചർ ടൂറിസം കേന്ദ്രം തുറന്നത് ഓണാവധിക്കാലത്ത് സന്ദർശകർക്ക് നേട്ടമാകും. ചൂരൽമല–മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചപ്പോഴാണ് ചീങ്ങേരി മലയിലും സന്ദർശകരെ വിലക്കിയത്. മറ്റു കേന്ദ്രങ്ങളെല്ലാം തുറന്നെങ്കിലും ചീങ്ങേരി മലയിലെ ട്രക്കിങ് പുനരാരംഭിച്ചിരുന്നില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനമടക്കം കണക്കിലെടുത്ത് ചീങ്ങേരി മല സന്ദർശകർക്കായി കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്. 

ജില്ലയിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം മാസങ്ങളായി അടച്ചിട്ടതിനാൽ ട്രക്കിങ് ആസ്വാദിക്കാനെത്തുന്നവർക്കെന്നും അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ചീങ്ങേരി മലയുടെ മുകളിലേക്കുള്ള ട്രക്കിങും കാരാപ്പുഴ ഡാം റിസർവോയറിന്റെ കാഴ്ചയും അസ്തമയ കാഴ്ചയുമെല്ലാം ആസ്വദിക്കാൻ ഒട്ടേറെ പേരെത്താറുണ്ടായിരുന്നു. 
നിലവിൽ മഴ കുറയുകയും തെളിഞ്ഞ കാലാവസ്ഥയുമായതിനാൽ ട്രക്കിങ് ആസ്വാദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ചീങ്ങേരിയിലേക്ക് എത്താം. ഒ‍ാണാവധിക്കാലം ആരംഭിച്ചതോടെ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

English Summary:

Calling all adventurers! Cheengeri Hills in Wayanad has reopened for trekking after a temporary closure. Enjoy spectacular views of Karapuzha Dam and unforgettable sunset experiences. Don't miss out on this rejuvenated trekking destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com