സ്ത്രീധനമൊക്കെ പടിക്കുപുറത്ത്; യുവജാഗ്രത ഉണരുന്നു
Mail This Article
കോട്ടയം ∙ സ്ത്രീധനം (Dowry) വീണ്ടും ചർച്ചയാകുമ്പോൾ ഇതിനെതിരെ ക്യാംപസിന്റെ പ്രതിരോധം. കോട്ടയം ബിസിഎം കോളജാണു ബോധവൽക്കരണ (BCM College Kottayam) പരിപാടിയുമായി രംഗത്തെത്തിയത്. കോളജ് യൂണിയനും സെന്റർ ഫോർ വുമൻ എം പവർമെന്റ് സെല്ലും ചേർന്നാണു പരിപാടികൾ സംഘടിപ്പിച്ചുതുടങ്ങിയത്. പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, അധ്യാപകരായ ഡോ. നീതു വർഗീസ്, ഫിൽസി ഫിലിപ്, ഡോ.പി.എസ്.റീജ എന്നിവരാണു നേതൃത്വം നൽകുന്നത്.
ബിസിഎമ്മിന്റെ പ്രതിരോധം
ഡിജിറ്റൽ ഒപ്പ് പ്രചാരണം
സ്ത്രീധനത്തിന് എതിരെ ഗൂഗിൾ ഫോം വഴി പ്രചാരണവും ഒപ്പുശേഖരണവും ആരംഭിച്ചു. സ്ത്രീധനം പ്രോത്സാഹിപ്പിക്കില്ലെന്നു വാഗ്ദാനം നൽകി ഡിജിറ്റൽ ഒപ്പു ശേഖരിക്കുകയാണു ചെയ്യുന്നത്. വിവിധ ക്യാംപസുകളിലെ വിദ്യാർഥികളിൽനിന്ന് ഒപ്പു ശേഖരിക്കും. അടുത്തഘട്ടമായി സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഓൺലൈനായി നൽകും. ഈ പ്രതിജ്ഞ അംഗീകരിക്കുന്നവർക്കു സർട്ടിഫിക്കറ്റ് നൽകും.
സംസ്ഥാനവ്യാപകമായി പഠനം
രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന വ്യാപകമായി ക്യാംപസുകളിൽ സ്ത്രീധനത്തെക്കുറിച്ച് പഠനം നടത്തും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അഭിപ്രായം തേടും. ഇതു പഠന റിപ്പോർട്ടായി പുറത്തിറക്കും. സ്ത്രീധനത്തെക്കുറിച്ചു യുവജനങ്ങളുടെ നേർചിത്രം പഠനം വഴി ലഭിക്കും.
ക്യാംപസുകൾ ഈ രീതിയിൽ നടത്തുന്ന പരിപാടികൾ മനോരമയെ അറിയിക്കാം. ഫോൺ: 0481 - 2560530 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ). മെയിൽ : bureauktm@mm.co.in
ശാരീരികോൻമേഷത്തിന് അർധകടി ചക്രാസന - വിഡിയോ