സാമ്പത്തിക അറിവുകൾ പകർന്ന് ഫിനാൻഷ്യൽ ഹൊറൈസൺ 2023 പ്രദർശനം

Mail This Article
തിരുവല്ല ∙ എന്താണ് ജിഎസ്ടി? എന്താണ് സർചാർജ്? എങ്ങനെയാണ് ഇൻകംടാക്സ് കണക്കാക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് കൊമേഴ്സ് വിദ്യാർഥികൾ ഉത്തരം പറയുമെങ്കിലും മറ്റു വിഷയങ്ങൾ പഠിക്കുന്നവർക്ക് അവയത്ര സുപരിചിതമല്ല.

ക്യാംപസിലെ വിദ്യാർഥികൾക്കും പൊതുജനത്തിനും സാമ്പത്തിക വിഷയങ്ങളിൽ അറിവു പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ മാർത്തോമ്മാ കോളജിലെ കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച ഫിനാൻഷ്യൽ ഹൊറൈസൺ 2023 പ്രദർശനം ശ്രദ്ധേയമായി.

പ്രിൻസിപ്പൽ ഡോ. ടി.കെ.മാത്യു വർക്കി പ്രദർശനം ഉദ്ഘാടനം ചെയ്തു. രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികൾ ഒരുക്കിയ, സങ്കീർണമായ വാണിജ്യ പ്രക്രിയകൾ വിശദീകരിക്കുന്ന ചാർട്ടുകൾ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രദർശനത്തോട് അനുബന്ധിച്ച് ക്വിസ് മൽസരം നടത്തി.