ADVERTISEMENT

ഒരു തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ പിഎസ്‌സി ആവശ്യപ്പെടാറില്ല. ഒറ്റത്തവണ റജിസ്ട്രേഷനിൽ ഉദ്യോഗാർഥികൾ രേഖപ്പെടുത്തിയ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ അപേക്ഷ നൽകാവൂ. 

പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി ഷോർട് ലിസ്റ്റ്/സാധ്യതാ ലിസ്റ്റ്  തയാറാക്കുന്നതിനു മുന്നോടിയായാണ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തുക. 

 

ഈ സമയത്ത് ചിലപ്പോൾ ഉദ്യോഗാർഥികളോട് യോഗ്യത, ജാതി, വെയ്‌റ്റേജ് മാർക്ക് എന്നിവ ഉൾപ്പെടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്തി ലിസ്റ്റിൽ ഉൾപ്പെടുത്താനാണിത്. 

 

 

ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഉദ്യോഗാർഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ പേരോടു ചിലപ്പോൾ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടേക്കും. അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തി കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചു കഴിയുമ്പോൾ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയാതെ വരും. ഇക്കാരണത്താലാണ് ചില സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത എല്ലാവരും ഷോർട് ലിസ്റ്റിൽ ഉൾപ്പെടാതെ പോകുന്നത്.

 

Content Summary : Kerala PSC: Why was the candidate rejected after uploading the certificate

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com