ADVERTISEMENT

രാജ്യാന്തര അരങ്ങേറ്റത്തിന് മുന്നോടിയായി മിഡ് സൈസ് എസ്‍‌യുവി വണ്ണിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് എംജി. ആരും കൊതിക്കുന്ന രൂപഭംഗിയുള്ള എസ്‍യുവിയുടെ ആദ്യ പ്രദർശനം ഈ മാസം 30ന് നടക്കുമെന്ന് എംജി അറിയിച്ചു. 

mg-one-3

സിഗ്‌മ ആർക്കിടെക്ചറിലാണ് പുതിയ എസ്‌യുവി വികസിപ്പിച്ചത്. യൂറോപ്യൻ സ്പോർട്ടി മുഖമുള്ള വാഹനത്തിന്റെ സ്റ്റൈൽ മികച്ചതാണ്. മനോഹരമായ ത്രീഡി ഗ്രില്ലുകളും ത്രീ ഡയമൻഷണൽ ഇഫക്റ്റുള്ള ഹെഡ്‌ലാംപുമാണ് എസ്‍യുവിക്കുള്ളത്. നീളം കൂടിയ ബോണറ്റും വലിയ വീൽആർച്ചുകളും മസ്കുലറായ ബോഡിലൈനുകളുമുണ്ട് കാറിന്. 

mg-one

ഇന്റീരിയറിന്റെയോ എൻജിന്റെയോ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തിവിട്ടിട്ടില്ല. സ്റ്റൈലിഷായ ഇന്റീരിയറും ഇന്റർനെറ്റ് കണക്റ്റിവിറ്റി അടക്കമുള്ള സംവിധാനങ്ങളും വാഹനത്തിൽ പ്രതീക്ഷിക്കാം. ബബിൾ ഓറഞ്ച്, വൈൽഡർനെസ് ഗ്രീൻ എന്ന നിറങ്ങളിലുള്ള വണ്ണിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

mg-one-4

പുതിയ എസ്‍യുവിയുടെ ഇന്ത്യൻ പുറത്തിറക്കൽ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എംജിയുടെ സിഎസ് ഇലക്ട്രിക്കിന്റെ പെട്രോൾ പതിപ്പ് ആസ്റ്ററാണ് അടുത്തതായി ഇന്ത്യൻ വിപണിയിലെത്തുന്ന എംജിയുടെ വാഹനം. യൂറോപ്യൻ വിപണിയെ ലക്ഷ്യം വച്ച് പുറത്തിറക്കുന്ന വാഹനം അതിന് ശേഷം ഇന്ത്യൻ വിപണിയിലും എത്തിയേക്കാം.

English Summary: MG One SUV teased ahead of July 30 Debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com