ADVERTISEMENT

തകർപ്പൻ കോമഡികളുമായി അരങ്ങു വാഴുന്ന സൂരജ് തേലക്കാടിന്റെ യാത്രകൾക്കു കൂട്ടായി സ്കോഡ സ്ലാവിയ. ‘സ്വപ്നം യാഥാർഥ്യമാക്കിയ നിമിഷം’ എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിമിതികളെ മറികടന്ന് രണ്ടു വർഷം മുമ്പ് സൂരജ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

സ്കോഡയുടെ പ്രീമിയം സെഡാൻ സ്ലാവിയയുടെ അംബീഷൻ പതിപ്പാണ് സൂരജ് സ്വന്തമാക്കിയത്. ഏകദേശം 14.29 ലക്ഷം രൂപയാണ് അംബീഷൻ ടിഎസ്ഐ എടിയുടെ എക്സ്ഷോറൂം വില. 

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, മാരുതി സിയാസ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന വാഹനമാണ് സ്ലാവിയ. ഒരു ലീറ്റർ ടിഎസ്ഐ, 1.5 ലീറ്റർ ടിഎസ്ഐ എൻജിനുകൾ സ്ലാവിയയ്ക്കുണ്ട്. കുഷാക്കിന് അടിത്തറയാവുന്ന എംക്യുബി – എ0–ഐഎൻ പ്ലാറ്റ്ഫോമിലാണ് സ്ലാവിയയുടെയും നിർമാണം. കാറിനു കരുത്തേകുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിന് 115 പി എസ് വരെ കരുത്തും 175 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ.

1.5 ലീറ്റർ, സിലിണ്ടർ ഡീ ആക്ടിവേഷൻ സഹിതമുള്ള ടിഎസ്ഐ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡ്യുവൽ ക്ലച് (ഡിസിടി) ഗീയർബോക്സുകളുണ്ട്. മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ്, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മൾട്ടി കൊളീഷൻ ബ്രേക്കിങ്, ഓട്ടോ ഹെഡ്‌ലാംപും വൈപ്പറും, റിയർ പാർക്കിങ് ക്യാമറ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ എട്ട് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിംഗിൾ പെയ്ൻ സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റ്, കണക്റ്റഡ് ടെക്നോളജി, എൽഇഡി ലൈറ്റിങ് എന്നിവയുമുണ്ടാവും.

English Summary: Actor Sooraj Thelakkad Bought Skoda Slavia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com