ADVERTISEMENT

എംജിയുടെ മൂന്നാമത്തെ ഇല്കട്രിക് കാറായ വിന്‍ഡ്‌സര്‍ സെപ്റ്റംബർ 11നാണ് പുറത്തിറങ്ങിയത്. 9.99 ലക്ഷം രൂപയെന്ന ആകര്‍ഷണീയമായ വിലയിലാണ് വിന്‍ഡ്‌സര്‍ ഇവി എത്തിയത്. ഇൗ വിലയെക്കുറിച്ചും ബാറ്ററി വാടകയ്ക്കു നൽകുന്ന സ്കീമിനെക്കുറിച്ചും അന്നു തന്നെ ഉപഭോക്താക്കൾക്കിടയിൽ സംശയങ്ങളുണ്ടായിരുന്നു. ബാറ്ററി ആസ് എ സര്‍വീസ് അഥവാ BaaS എന്ന പേരില്‍ എംജി അവതരിപ്പിച്ച പുതിയ സംവിധാനത്തെക്കുറിച്ചും അതിന്റെ മറ്റു വശങ്ങളെന്തെന്നും ഒന്നു പരിശോധിക്കാം. 

1. എന്താണ് BaaS (ബാസ്) ?

ബാറ്ററി വാടകയ്ക്ക് നല്‍കുന്ന BaaS പദ്ധതി ഇന്ത്യയിലെ പ്രധാനപ്പട്ടെ നാല് ധനകാര്യസ്ഥാപനങ്ങളുമായി ചേർന്നാണ് എംജി അവതരിപ്പിച്ചിരിക്കുന്നത്. ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, വിദ്യുത് ടെക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഇകോഫൈ, ഓട്ടോവെര്‍ട്ട് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ധനകാര്യസ്ഥാപനങ്ങളുടെ വിവിധ വാടക സ്കീമുകൾ വഴിയാണ് ഇൗ സംവിധാനം നടപ്പിലാകുക. ‌‍മൂന്നു വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള പദ്ധതികളിൽ വിവിധ തരത്തിലാണ് വാടക ഇൗടാക്കുന്നത്. ഉപഭോക്താവിന് തനിക്ക് ഇഷ്ടമുള്ള സ്ഥാപനത്തെയോ സ്കീമിനെയോ തിരഞ്ഞെടുക്കാം ഇനി അതല്ല മുഴുവൻ പണം കൊടുത്ത് ബാറ്ററി വാങ്ങണമെങ്കിൽ അതുമാകാം. 

mg-windsor-baass

2. പദ്ധതികൾ, ചിലവുകൾ ?

ഓരോ ധനകാര്യ സ്ഥാപനവും എന്തൊക്കെ പദ്ധതികളിലൂടെയാണ് വിന്‍ഡ്‌സറിന്റെ ബാറ്ററി നല്‍കുന്നതെന്നു നോക്കാം. 

mg-windsor-14

∙ ബജാജ് ഫിനാന്‍സ്- ഒരു ഉപഭോക്താവ് പ്രതിമാസം 1500 കിലോമീറ്റർ ഉപയോഗിക്കുന്നു എന്ന് നിജപ്പെടുത്തി ഓരോ കീലോമീറ്ററിനും 3.5 രൂപ വീതം കണക്കാക്കി ആകെ 5,250 രൂപ (3.5x1,500) ഇൗടാക്കും. 1,500 കീലോമീറ്ററിൽ അധികം എത്ര ഓടിയാലും അതൊക്കെ സൗജന്യം. 

∙ ഹീറോഫിന്‍ കോര്‍പ്- പ്രതിമാസം 1,500 കീലോമീറ്റര്‍ വരെ 3.5 രൂപ നിരക്കില്‍ 5,250 രൂപ. അധികം കിലോമീറ്റര്‍ ഓടിയാല്‍ അധിക കീലോമീറ്ററിന് അധിക തുക നല്‍കണം. 

∙ ഇകോഫി ആന്റ് ഓട്ടോവെര്‍ട്ട്- ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്കീമാണിത്. പക്ഷേ എങ്കിലും കീലോമീറ്ററിന് 5.8 രൂപയെന്ന താരതമ്യേന ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. കുറഞ്ഞത് 1,500 കീലോമീറ്ററിന്റെ തുകയായ 8,700 രൂപ പ്രതിമാസം നൽകണം. അധികം ഓടിയാല്‍ അധികം തുക പിന്നെയും നല്‍കേണ്ടി വരും. 

mg-windsor-16

∙ വിദ്യുത്‌ടെക്- ഏറ്റവും ലളിതമായ ഫിനാന്‍സിങ് മോഡല്‍. ഉപയോഗത്തിന് അനുസരിച്ച് മാത്രം പണം നല്‍കിയാല്‍ മതി. ഓരാ കീലോമീറ്ററിന് 3.5 രൂപയാണ് ചിലവു വരിക. ഉപയോഗമില്ലെങ്കില്‍ ചിലവുമില്ല. അപ്പോഴും നിശ്ചിത തുക സുരക്ഷാ നിക്ഷേപമായി നല്‍കേണ്ടി വരും. 

3. എങ്ങനെ കീലോമീറ്റര്‍ അളക്കും?

എത്ര കീലോമീറ്റര്‍ ഓടിയെന്ന് അറിയാനായി എംജി പ്രത്യേകം ടെലെമാറ്റിക്‌സ് ഉപകരണങ്ങള്‍ വിന്‍ഡ്‌സറില്‍ ഘടിപ്പിച്ചിട്ടുണ്ട്. പുറമേ നിന്ന് കാണാൻ സാധിക്കാത്ത വിധം കൺസോളിനുള്ളിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. 

mg-windsor-13

4. BaaS(ബാസ്) ഇല്ലാതെ വിന്‍ഡ്‌സര്‍?

ബാറ്ററി വാടകയ്ക്കെടുക്കാതെ പൂര്‍ണ തുക നല്‍കിക്കൊണ്ട് വിന്‍ഡ്‌സര്‍ സ്വന്തമാക്കാനും എംജി അവസരം നല്‍കുന്നുണ്ട്. മൂന്ന് മോഡലുകളാണുള്ളത്. എക്സ്‌സൈറ്റ് 13.49 ലക്ഷം രൂപ‍, എക്സ്‌ക്ലൂസിവ് 14.49 ലക്ഷം രൂപ എസൻസ് 15.49 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

5. ചാര്‍ജിങ് കോസ്റ്റ് ബാറ്ററി വാടകക്കെടുക്കുന്ന പദ്ധതിയിലുണ്ടോ?

ഇല്ല. ബാറ്ററിയുടെ വാടകക്ക് പുറമേ ചാര്‍ജിങിന് പ്രത്യേകം പണം നല്‍കേണ്ടി വരും. അപ്പോഴും ആദ്യ 1 വര്‍ഷം പബ്ലിക്ക് ചാര്‍ജര്‍ ഉപയോഗിച്ചുള്ള ചാര്‍ജിങ് എംജി സൗജന്യമാക്കിയിട്ടുണ്ട്. എംജിയുടെ eHUB മൊബൈല്‍ ആപ്ലിക്കേഷനിലുള്ള പട്ടികയിലെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ് ചെയ്യണമെന്നു മാത്രം. 

mg-windsor-5

6. ബാറ്ററി വാടക കൊടുക്കാതിരുന്നാല്‍?

വിന്‍ഡ്‌സര്‍ ഉടമ ബാറ്ററി വാടക കൊടുക്കാതിരുന്നാല്‍ നടപടിയെടുക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. അവർ വാഹനം മുഴുവനായി തിരിച്ചെടുത്ത് ബാറ്ററി വില കിഴിച്ചുള്ള ബാക്കി തുക ഉപഭോക്താവിന് മടക്കി നൽകുകയും ചെയ്യും. 

9 ബാസ് നിലവിലുള്ളപ്പോള്‍ എംജിയിലേക്ക് വിന്‍ഡ്‌സര്‍ മടക്കി നല്‍കാമോ?

തീര്‍ച്ചയായും. എംജി ഷീല്‍ഡ് പ്ലാന്‍ തെരഞ്ഞെടുത്താല്‍ വിന്‍ഡ്‌സറിന് 60 ശതമാനം വരെ തുക തിരികെ നല്‍കുമെന്ന് എംജി വാഗ്ദാനം ചെയ്തിട്ടുണ്ട്. കാറിന്റെ അവസ്ഥ കൂടി കണക്കിലെടുത്തായിരിക്കും ബൈബാക്ക് വില നിശ്ചയിക്കുക. അതായത് 3 വർഷമോ 45000 കിലോമീറ്ററോ കഴിയുന്നതിനു മുൻപ് എം.ജിക്ക് വാഹനം തിരികെ കൊടുത്താൽ അതിന്റെ വിലയുടെ കുറഞ്ഞത് 60 ശതമാനം കമ്പനി തിരികെ നൽകും. 

mg-windsor-10

10 ബാറ്ററി തകരാറായാല്‍ ?

കിലോമീറ്റര്‍ പരിധികളില്ലാതെ ലൈഫ് ടൈം വാറണ്ടിയാണ് എംജി വിന്‍ഡ്‌സറിന് നല്‍കുന്നത്. ബാറ്ററിയുടെ പ്രശ്‌നങ്ങള്‍ എംജി പരിഹരിക്കുമെന്നതാണ് വാഗ്ദാനം. അതേസമയം അപകടത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഇന്‍ഷുറന്‍സ് പരിധിയിലാണ് വരിക. 

11 ബാസ് പദ്ധതിക്കിടെ വിന്‍ഡ്‌സര്‍ വില്‍ക്കാനാവുമോ ?

ബാസിന്റെ കാലാവധി തീരുന്നതിന് മുന്‍പ് വിന്‍ഡ്‌സര്‍ വില്‍ക്കണമെങ്കില്‍ വാഹനത്തിന്റേയും ബാറ്ററിയുടേയും ബാക്കി തുക കൂടി അടച്ച ശേഷമേ സാധിക്കൂ. 

12 ബാസില്‍ എന്തുണ്ട് ലാഭം?

കാറും ബാറ്ററിയും വായ്പയായെടുത്താല്‍ ഒരു പെട്രോൾ/ഡീസൽ എസ് യു വിയെ അപേക്ഷിച്ച് മൂന്നു വര്‍ഷം കൊണ്ട് 2.8 ലക്ഷം രൂപ ലാഭമാണെന്നാണ് എംജിയുടെ അവകാശവാദം. മിഡ് സൈസ് എസ് യു വിയെ അപേക്ഷിച്ച് 8.34 ലക്ഷം രൂപ ലാഭമാണെന്നും എംജി പറയുന്നുണ്ട്. അഞ്ചു വര്‍ഷത്തേക്കു കണക്കാക്കിയാല്‍ കോംപാക്ട് പെട്രോൾ/ഡീസൽ എസ് യു വിയെ അപേക്ഷിച്ച് 4.20 ലക്ഷവും മിഡ് സൈസ് എസ് യു വിയെ അപേക്ഷിച്ച് 10.17 ലക്ഷവും ലാഭമുണ്ടെന്നുമാണ് എംജി വിശദീകരിക്കുന്നത്. 

English Summary:

MG Windsor EV Launched: Revolutionizing Affordability with Battery as a Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com