ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിലെ മുൻതാരം സുരേഷ് റെയ്നയുടെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്. ആഡംബരവും പ്രൗഢിയും  ഒത്തുചേരുന്ന കിയയുടെ കാർണിവൽ ലിമോസിൻ എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ ജയന്തി കിയ മോട്ടോർസ് എന്ന ഡീലർഷിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 63.90 ലക്ഷം രൂപയിൽ നിന്നുമാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത്. ഗ്ലേസിയർ വൈറ്റ് പേൾ നിറത്തിലുള്ളതാണ് റെയ്‌നയുടെ കാർണിവൽ. കേക്ക് മുറിച്ച് മധുരം പങ്കിട്ടു കൊണ്ടാണ് പുതു വാഹനത്തെ സുരേഷ് റെയ്ന സ്വീകരിച്ചത്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ വിപണിയിലെത്തിച്ചിരിക്കുന്നത്. 

വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന(CBU) യൂണിറ്റുകളായാണ് കാര്‍ണിവല്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. മുന്‍ തലമുറ കിയ കാര്‍ണിവെലിനെ അപേക്ഷിച്ച് കൂടുതല്‍ ബോക്‌സിയായ ഡിസൈനാണ്. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ലും കുത്തനെയുള്ള എല്‍ഇഡി ഹെഡ്‌ലാംപുകളും L രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും 18 ഇഞ്ച് ഡയമണ്ട് കട്ട് ഇലോയ് വീലുകളും പിന്നില്‍ ടെയില്‍ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എല്‍ഇഡി ലൈറ്റ് ബാറും കാര്‍ണിവലിലുണ്ട്.

12.3 ഇഞ്ച് കര്‍വ്ഡ് ഡിസ്‌പ്ലേ, 12 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 12 വേ പവേഡ് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, ഡ്യുവല്‍ ഇലക്ട്രിക് സണ്‍റൂഫ്, 4 സ്‌പോക് സ്റ്റീറിങ് വീല്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 11 ഇഞ്ച് ഹെഡ് അപ് ഡിസ്‌പ്ലേ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് വാഹനത്തിൽ. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് കാർണിവലിനു കരുത്ത്. 193എച്ച്പി കരുത്തും പരമാവധി 441എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

English Summary:

Indian cricketer Suresh Raina adds a touch of luxury to his travels with the acquisition of a brand-new Kia Carnival Limousine. Check out the pictures and details of his latest ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com