കൈരളി യുകെയുടെ സംഗീത നൃത്തസന്ധ്യ 22 ന്; ഒരുക്കങ്ങൾ പൂർത്തിയായി

Mail This Article
സൗത്താംപ്ടൺ ∙ കൈരളി യുകെയുടെ സൗത്താംപ്ടൺ പോർട്സ്മൗത്ത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്തസന്ധ്യ മാർച്ച് 22 ന് നടക്കും. സൗത്താംപ്ടൺ വിക്ക്ഹാം കമ്യൂണിറ്റി സെന്റർ ഹാളിൽ വച്ച് നടക്കുന്ന പരിപാടി കൈരളി യുകെയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ മുഖ്യ അതിഥി ആയി ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പങ്കെടുക്കും. യുകെയുടെ വിവിധ മേഖലകളിൽ നിന്ന് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200 ൽ പരം കലാ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന ദൃശ്യ വിസ്മയങ്ങൾ ആണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. വെള്ളിയാഴ്ച്ച വൈകുന്നേരം 2 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികൾ ഗാനസന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും. പരിപാടിയിൽ യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. കലാ വിരുന്ന് ആസ്വദിക്കുന്നതിന് യുകെയിലെ മുഴുവൻ കല ആസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.