നൃത്ത സംഗീത നാടകമായ് ഗുരുവിന്റെ ജീവിതം

Mail This Article
കുവൈത്ത് സിറ്റി∙ ശ്രീനാരായണ ഗുരുവിന്റെ ജനനം തൊട്ട് സമാധി വരെ കോർത്തിണക്കിയ നൃത്ത സംഗീത നാടകവുമായി പ്രശസ്ത നർത്തകി ലിസി മുരളീധരനും സംഘവും വേദിയിൽ. അറുപതോളം കലാകാരന്മാർ അണിചേർന്ന ഗുരുദേവ ജ്ഞാനാമൃതം സാരഥി കുവൈത്തിന്റെ ഇരുപതാം വാർഷികമായ സാരഥീയം- 2019ൽ ദാർശനിക പ്രചാരണത്തിന്റെ വേറിട്ട അനുഭവമായി. ഗുരുവിന്റെ കൃതികളായ വിനായകാഷ്ടം, ശിവപ്രസാദ പഞ്ചകം, ഭദ്രകാളാഷ്ടകം, ഗുരുസ്ഥവം, ശാരദാസ്ഥവം എന്നിവയെ ആസ്പദമാക്കിയായിരുന്നു നാടകത്തിലെ പ്രതിപാദ്യങ്ങൾ.
സാരഥീയം-2019 ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് കെ.വി.സുഗുണൻ അധ്യക്ഷത വഹിച്ചു.ശിവഗിരി തീർഥാടന കമ്മിറ്റി വൈസ് ചെയർമാൻ ഡോ.സുരേഷ് കുമാർ മധുസൂദനൻ, വിനീശ് വിശ്വംഭരൻ, കെ.ആർ.അജി, സുരേഷ് കൊച്ചാത്ത്, കെ.സുരേഷ്, ബിന്ദു സജീവ്, ശ്രീകൃഷ്ണ പൂജാരി, രാംദാസ്, അഖിൽ സലിം കുമാർ, സി.വി. ബിജു എന്നിവർ പ്രസംഗിച്ചു. ശിവഗിരി തീർഥാടനത്തിലേക്കു കുവൈത്തിൽ നിന്നുള്ള പതാക സുരേഷ് കുമാർ മധുസൂദനനിൽ നിന്നു കെ.പി സുരേഷ് ഏറ്റുവാങ്ങി.
സുവനീർ അജി കുട്ടപ്പൻ, പ്രമീൾ പ്രഭാകരൻ എന്നിവർക്ക് നൽകി സ്ഥാനപതി പ്രകാശനം ചെയ്‌തു. അംഗങ്ങളുടെ മക്കളിൽ എഎസ്‌എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അക്കാദമിക് എക്സലൻസ് അവാർഡ് സ്ഥാനപതി കെ.ജീവ സാഗർ നൽകി. ആറാട്ടുപുഴ വേലായുധ പണിക്കർ സ്മാരക മന്ദിരത്തിന് സാരഥി കുവൈത്ത് വക ഒരു ലക്ഷം രൂപ വിനോദ് കുമാറിനു കൈമാറി. സുദീപ് കുമാർ, സംഗീത ശ്രീകാന്ത്, ശബരീഷ് പ്രഭാകർ, നൗഫൽ റഹ്‌മാൻ, സുമേഷ് ആനന്ദ്,പ്രണവം ശശി എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.