ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദോഹ ∙  60 വയസ്സു കഴിഞ്ഞവരാണോ നിങ്ങൾ?എങ്കിൽ ഉടനടി കോവിഡ് വാക്‌സീൻ എടുക്കാം. വൈറസ് പിടിപെടാൻ സാധ്യത കൂടുതലുള്ള വിഭാഗമാണ് 60 വയസ്സിന് മുകളിലുളളവർ എന്നതിനാൽ വാക്‌സീൻ എടുക്കാൻ വൈകരുതെന്നാണ് അധികൃതരുടെ നിർദേശം. വയോധികരായ പ്രവാസികൾക്കും സ്വദേശികൾക്കുമെല്ലാം സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് വാക്‌സീനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

കോവിഡിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാൻ വാക്‌സീൻ എടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി സ്വയം സുരക്ഷിതരാകണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്തിടെ കോവിഡിന്റെ  ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.  ദീർഘകാലമായി ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കാണ് കോവിഡ് പിടിപെടുന്നതോടെ ആരോഗ്യാവസ്ഥ ഗുരുതരമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞ 4 പേരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും മരണത്തിനും വരെ സാധ്യത കൂടുതലാണെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിലെ ദേശീയ ഹെൽത്ത് സ്ട്രാറ്റജിയിൽ ഹെൽത്തി ഏജിങ് വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ.ഹനാദി അൽ ഹമദ് ചൂണ്ടിക്കാട്ടി.

ഒഴിവാക്കാം ആരോഗ്യപ്രശ്‌നങ്ങള്‍

കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളിൽ നിന്നും വേഗത്തിൽ മുക്തി നേടിയാൽ പോലും ദുർബലമായ രോഗപ്രതിരോധ ശേഷിയെ തുടർന്ന് ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും വയോധികരിൽ കൂടുതലാണ്. ഇവരിൽ മിക്കവർക്കും 'ദീർഘകാല കോവിഡ് ലക്ഷണങ്ങൾ' പ്രകടമാണ്. നീണ്ട ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ നീണ്ടുനിൽക്കുന്നതാണിത്. കനത്ത ക്ഷീണം, ശ്വാസതടസ്സം, നെഞ്ചു വേദന, ഏകാഗ്രതക്കുറവും ഓർമപ്രശ്‌നങ്ങളും തുടങ്ങിയവും ദീർഘകാല ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. കോവിഡ് വാക്‌സീൻ എടുക്കുന്നതിലൂടെ ഇത്തരം ദീർഘകാല ലക്ഷണങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്നതും ഡോ.ഹനാദി ഓർമപ്പെടുത്തി.

ബോധവൽക്കരണം അനിവാര്യം

60 വയസ്സിന് മുകളിൽ പ്രായമുള്ള രക്ഷിതാക്കളോട് കോവിഡ് വാക്‌സീന്റെ പ്രാധാന്യത്തെക്കുറിച്ച് മക്കളും ബന്ധുക്കളും പറഞ്ഞു മനസ്സിലാക്കണം. പ്രായം ചെന്നവരിൽ പലരും വാക്‌സീൻ എടുക്കാൻ വിമുഖത കാട്ടുന്നവരാണ്. വാക്‌സീൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് അവരെ ബോധ്യപ്പെടുത്തി ഉള്ളിലെ ഭയം നീക്കി വാക്‌സീൻ എടുക്കാൻ ഹെൽത്ത് സെന്ററുകളിൽ വിളിച്ച് അനുമതി തേടണം.

അനുമതി തേടാം

60 വയസ്സു കഴിഞ്ഞവർക്ക് ഹെൽത്ത് സെന്റർ അധികൃതരുടെ ഫോൺ വിളിയോ എസ്എംഎസ്സോ എത്തിയിട്ടില്ലെങ്കിൽ 4027 7077 എ ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് വാക്‌സിനേഷനായി ബുക്ക് ചെയ്യാം. രാജ്യത്തെ എല്ലാ ഹെൽത്ത് സെന്ററുകളിലും സൗജന്യമായി വാക്‌സീൻ ലഭിക്കും. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് ഫൈസർ-ബയോടെക്കിന്റെ രണ്ടാമത്തെ ഡോസ് എടുക്കുന്നത്. വാക്‌സീൻ സ്വീകരിക്കുന്ന ആദ്യ ദിനം മുതൽ വ്യക്തിയുടെ ആരോഗ്യനില അറിയുന്നതിനായി ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com