വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി

Mail This Article
റിയാദ് ∙ തൊഴിലാളി ദിനാചരണത്തിന്റെ വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്കുള്ള വേതനം നടപ്പിലാക്കാൻ മുൻകൈ എടുക്കണമെന്നും കേളി കുടുംബവേദി പ്രസിഡന്റ് പ്രിയാ വിനോദ് അഭിപ്രായപ്പെട്ടു. കേളി സംഘടിപ്പിച്ച മേയ് ദിന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളി ദിന അനുസ്മരണം. സമ്മേനത്തിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യ മുൻ പ്രസിഡന്റ് എ.കെ. രമേഷ് ഓൺലൈനായി മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, കേന്ദ്രകമ്മറ്റി അംഗവും മീഡിയ വിങ് ചെയർമാനുമായ പ്രദീപ് ആറ്റിങ്ങൽ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.