സ്കേറ്റിങ് മാരത്തോണിൽ സഹോദരങ്ങൾക്ക് നേട്ടം

Mail This Article
അബുദാബി ∙ ഹുദരിയാത്ത് ഐലൻഡിൽ നടന്ന സ്കേറ്റിങ്ങിൽ സഹോദരങ്ങൾക്ക് ഒന്നാം സ്ഥാനം. സ്കേറ്റിങ് മാരത്തോണിൽ 16 വയസ്സുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജിയ ജിജേഷ്, പത്തു വയസ്സുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർഥി ഇഷാൻ കൃഷ്ണയും സമ്മാനം നേടി. ഇരുവരും ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്.ക്യാഷ് അവാർഡോടു കൂടിയാണ് പുരസ്കാരം നേട്ടം.
കഴിഞ്ഞ 5 വർഷമായി തുടർച്ചയായി സകേറ്റിങിൽ പരിശീലനം നടത്തുന്ന ഇരുവരും കഴിഞ്ഞ ഒരു വർഷമായി ദുബായി എഫ്വൈബി അക്കാദമിയിലെ കോച്ച് ജൂഡിന് കീഴിൽ പരിശീലനം നടത്തി വരികയാണ്. ഈ വർഷം യുഎഇയിൽ നടന്ന അബുദാബി ഡെയ് വേഴ്സിറ്റി ഇൻലിൻ സ്പീഡ് സ്കറ്റിങ് ചാംപ്യംഷിപ്, റോളോറക്സ് ഇന്‍റർനാഷനൽ ചാംപ്യഷിപ് എന്നിവയിലെ വിജയികൾ കൂടി ആണ് ജിയയും ഇഷാനും. സൺസെറ്റ് ബിയോണ്ട് സ്കേറ്റ് എന്ന പേരിൽ ഗൾഫ് മൾട്ടി സ്പോർട്സ് ജൂൺ 1നു സംഘടിപ്പിച്ച മാരത്തണിൽ 3km, 5km, 10km വിഭാഗങ്ങളിൽ ആയി യുഎഇയിലും നിന്നുമായി 350 പേരോളം പങ്കെടുത്തു.