ഒമാനിൽ 11 കിലോ മയക്കുമരുന്നുമായി 3 പേർ അറസ്റ്റിൽ

Mail This Article
×
മസ്‌കത്ത് ∙ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വയില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് വന്‍തോതിലുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൗരന്‍മാരെ ആന്റി നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വകുപ്പ് അറസ്റ്റ് ചെയ്തു.
11 കിലോയിലധികം വരുന്ന ക്രിസ്റ്റല്‍ മെത്ത്, ഇതിനുപുറമെ ഹാഷിഷ്, മോര്‍ഫിന്‍ എന്നിവയാണ് ഇവരില്‍നിന്ന് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ നിസ്‌വയിലെ വസതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്. നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
English Summary:
Royal Oman Police seize over 11kg of drugs and arrested 3 nationals. Seized drugs are founded from their home.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.