ആഗോള ഭക്ഷ്യസുരക്ഷ: 6.76 കോടിയുടെ പദ്ധതിയുമായി സൗദി അറേബ്യ

Mail This Article
×
റിയാദ് ∙ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് പിന്തുണയുമായി സൗദി 6.76 കോടി റിയാലിന്റെ കാരുണ്യ പദ്ധതി പ്രഖ്യാപിച്ചു. കെഎസ് റിലീഫിന്റെ റമസാൻ പദ്ധതിയുടെ ഭാഗമായാണിത്. വ്രത മാസത്തിൽ 27 രാജ്യങ്ങളിൽ 3.9 ലക്ഷം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുമെന്ന് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഹ് അറിയിച്ചു.
23 ലക്ഷം പേർക്ക് സാമ്പത്തിക പിന്തുണയും നൽകും. റമസാനിൽ ഭക്ഷ്യക്ഷാമം പരിഹരിക്കുക, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുകയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.2015ൽ ആണ് കെ.എസ്.റിലീഫ് സ്ഥാപിതമായത്.
English Summary:
Saudi Arabia announces charity project worth 6.76 crore riyals for global food security
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.