ADVERTISEMENT

ദുബായ്∙ ദുബായിലെ ചില പ്രദേശങ്ങളിൽ ടിക്കറ്റ് വേണ്ടാത്ത, പൂർണമായും ഓട്ടോമേറ്റഡ് ആയ പാർക്കിങ് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ സ്ഥാപിച്ച ഉപകരണങ്ങളിലെ സെൻസറുകളും ഓൺ-ഗ്രൗണ്ട് ക്യാമറകളും വാഹന ലൈസൻസ് പ്ലേറ്റ് പകർത്തുകയും അടയ്ക്കേണ്ട പാർക്കിങ് ഫീസ് നിർണയിക്കുകയും ചെയ്യുന്നു.

പാം ജുമൈറയുടെ ഈസ്റ്റ് ക്രസന്റ് ഭാഗത്ത് റിക്സോസ്-അനന്തര ഹോട്ടലുകൾക്കിടയിൽ ഈ സംവിധാനം നടപ്പിലാക്കി വിജയകരമായി പ്രവർത്തിച്ചുവരുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യോ പൊതു പാർക്കിങ് ഓപറേറ്ററായ പാർക്കിൻ പിജെഎസ്‌സിയോ അല്ല, മറിച്ച് സ്വകാര്യ കമ്പനിയായ പാർക്കോണിക് ആണ് ഈ പ്രദേശത്തെ പാർക്കിങ് കൈകാര്യം ചെയ്യുന്നത്. യുഎഇയിലുടനീളമുള്ള യൂണിയൻകൂപ്പ് സ്ഥലങ്ങളിലേക്ക് പാർക്കിങ് പരിഹാരങ്ങൾ കൊണ്ടുവരുന്നതായി പാർക്കോണിക് പ്രഖ്യാപിച്ചു, അൽ അവീർ, അൽ വർഖ, നാദ് അൽ ഹമർ, അൽ ഖൂസ്, അൽ തവാർ, ഉം സുഖീം, മോട്ടർ സിറ്റി, സിലിക്കൺ ഒയാസിസ്, അൽ ബർഷ, അൽ വാസൽ എന്നിവിടങ്ങളിലും ഈ സംവിധാനം നിലവിൽ വരും.

പാം ജുമൈറ കൂടാതെ, ഗ്ലോബൽ വില്ലേജ്, ദി ബീച്ച് - ജെബിആർ, ദുബായിലെ സെൻട്രൽ പാർക്ക്; ആർക്ക് ടവേഴ്‌സ്, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ (പി 4), അബുദാബിയിലെ മാർസ അൽ ബത്തീൻ; ഖോർഫക്കാൻ ബീച്ച്; ഷാർജയിലെ അൽ സുഹബ്, അൽ ഖസ്ബ, ഹാർട്ട് ഓഫ് ഷാർജ, മജാസ് പാർക്ക് പി 1; ഫുജൈറയിലെ അംബ്രല്ല ബീച്ച് എന്നിവ പാർക്കോണിക് പ്രവർത്തിക്കുന്ന മേഖലകളിൽ ഉൾപ്പെടുന്നു.

∙പ്രവർത്തനം ഇങ്ങനെ:

സെൻസറുകളും ഓൺ-ഗ്രൗണ്ട് ക്യാമറകളും (ഏകദേശം 1.5 അടി ഉയരത്തിൽ നിൽക്കുന്നു) വാഹനങ്ങൾ എത്തിച്ചേരുമ്പോഴും പാർക്ക് ചെയ്യുമ്പോഴും അത് കണ്ടെത്തുന്നു. ക്യാമറകൾ പ്ലേറ്റ് നമ്പറുകൾ സ്വയം വായിച്ച് എത്തിച്ചേരുന്ന സമയം രേഖപ്പെടുത്തുന്നതിനാൽ വാഹന ഉടമകൾക്ക് ഇനി പാർക്കിങ് മീറ്ററിനായി തിരയേണ്ടതില്ല. അല്ലെങ്കിൽ ഒരു ആപ്പ് വഴിയോ എസ്എംഎസ് വഴിയോ പണമടക്കേണ്ടതുമില്ല. വാഹനങ്ങൾ റോഡിന് സമാന്തരമായി പാർക്ക് ചെയ്താലും ക്യാമറകൾക്ക് മുന്നിലെയും പിന്നിലെയും കാർ പ്ലേറ്റുകൾ പകർത്താൻ കഴിയും.

∙പാർക്കിങ് ഫീസ്:

റിക്‌സോസിനും അനന്തര ഹോട്ടലുകൾക്കും ഇടയിലുള്ള പാം ജുമൈറയിലെ ഈസ്റ്റ് ക്രസന്റിൽ പണമടച്ചുള്ള പാർക്കിങ് മണിക്കൂറിന് 10 ദിർഹം ആണ്. ആഴ്ചയിൽ 24 മണിക്കൂറും പാർക്കിങ് പ്രവർത്തനക്ഷമം. എങ്കിലും, വെസ്റ്റ് ക്രസന്റിലെ പൊതു പാർക്കിങ് ഇപ്പോഴും സൗജന്യമാണ്.

∙പണമടയ്ക്കേണ്ടത് എങ്ങനെ:

പാർക്കോണിക് വെബ്‌സൈറ്റിൽ പോയി അല്ലെങ്കിൽ ക്യു ആർ കോഡ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പേയ്‌മെന്റ് ബൂത്തുകളിൽ പണമായി അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. വാഹനമോടിക്കുന്നവരെ സഹായിക്കാൻ പാർക്കോണിക് ജീവനക്കാരും പ്രദേശത്ത് ലഭ്യമാണ്.

വിവരങ്ങൾക്ക്: 800-പാർക്കോണിക്; (കോൾ സെന്റർ) 800-72756642, helpdesk@parkonic.com

English Summary:

Ticketless Automated Parking in Dubai; System Operational in Palm Jumeirah

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com