ക്യു ഗെറ്റ് ഇന്റർ നാഷനൽ വിമൻസ് ഡേ - 2025 വിവിധ പരിപാടികളോടെ തങ്ങളുടെ കൃഷിയിടത്തിൽ ആഘോഷിച്ചു
Mail This Article
×
ADVERTISEMENT
ദോഹ∙ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെ ഖത്തറിലെ പൂർവ വിദ്യാർഥി സംഘടനയായ ക്യു ഗെറ്റ് ഇന്റർനാഷനൽ വനിതാദിന ആഘോഷം ആഘോഷിച്ചു. ഖത്തറിലെ കൃഷിയിടത്തിൽ വ്യത്യസ്ത പരിപാടികളോടെയായിരുന്നു വനിതാ ദിനാഘോഷം. സ്ഥിരം ആഘോഷ പരിപാടികളിൽ നിന്ന് മാറി വനിതകൾ കൃഷിയിടത്തിലെ ജോലികൾ ഏറ്റെടുത്തു. വനിതകൾ തൈകൾ നട്ടും, കളകൾ പറിച്ചും വിളവെടുപ്പ് നടത്തിയുമെല്ലാം വനിതാ ദിനം ആഘോഷിച്ചു.
പ്രിയ ജോൺസൺ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ക്യു ഗെറ്റ് ഭാരവാഹികളായ ഗ്രീഷ്മ, ജാസ്മിൻ, ക്ഷേമ ആൻഡ്രൂസ്, സ്മൃതി, അപർണ, സിബിൽ, അഞ്ജലി പ്രസന്നൻ, അഞ്ജലി രജീഷ്, രമ്യ, നിവേദ്യ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.