ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ യാ ഹാല നറുക്കെടുപ്പില്‍ കൃത്രിമം നടത്തിയ സംഭവം കണ്ടെത്തിയ ഉദ്യോഗസ്ഥന് ആക്ടിങ് പ്രധാനമന്ത്രിയുടെ ആദരവ്. സുരക്ഷാ മേഖലയില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് നവാഫ് അല്‍-നാസറിനെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ആദരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പ് പ്രക്രിയയുടെ തത്സമയ പ്രക്ഷേപണ വിഡിയോ റെക്കോര്‍ഡുചെയ്താണ് നവാഫ് അല്‍-നാസര്‍ തട്ടിപ്പ് പുറം ലോകത്ത് എത്തിച്ചത്. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പില്‍ കൃത്രിമം കണിക്കുന്നത് ശ്രദ്ധയിപ്പെട്ടു. നറുക്കെടുപ്പ് പെട്ടിയില്‍ നിന്ന് എടുത്ത കൂപ്പണ്‍ മാറ്റുന്നതാണ് വിഡിയോയില്‍ പതിഞ്ഞത്. തുടര്‍ന്ന്,പൊലീസ് സേനയിലുള്ള നവാഫ് സംഭവത്തെിന്റെ പിന്നാലെ അന്വേഷണം നടത്തിയതാണ് വന്‍ തട്ടിപ്പ് കണ്ടെത്താന്‍ കാരണമായത്.

ഈജിപ്ഷ്യന്‍ ദമ്പതികള്‍,വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ഇത്തരം തട്ടിപ്പ് വഴി കഴിഞ്ഞ നറുക്കെടുപ്പുകളിലെ 7 വാഹനങ്ങള്‍ ഈജിപ്ഷ്യന്‍ ദമ്പതികള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ച് കാറുകള്‍ ഈജിപ്ഷ്യന്‍ സ്ത്രീയുടെയും രണ്ട് എണ്ണം ഇവരുടെ ഭര്‍ത്താവിന്റെ പേരിലും സമ്മാനമായി നേടിയിരുന്നു. പല പേരുകളാണ് ഇവര്‍ നറുക്കെടുപ്പ് കൂപ്പണില്‍ ഉപയോഗിച്ചിരുന്നത്.

അത് കൊണ്ട് പെട്ടെന്ന് ആരും ശ്രദ്ധിച്ചിരുന്നുമില്ല. എന്നാല്‍ വിഡിയോ തെളിവ് വഴി എല്ലാം തുറന്നുകാട്ടുന്നതില്‍ ഡെപ്യൂട്ടി ചീഫ് അല്‍-നാസര്‍ നിര്‍ണായക പങ്ക് ശൃംഖലയുടെ പദ്ധതികള്‍ തകര്‍ത്തു. അഭിനന്ദന ചടങ്ങില്‍ സ്വകാര്യ സുരക്ഷാ മേഖലയുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല സഫാഹ് അല്‍ മുല്ല സംബന്ധിച്ചിരുന്നു.

English Summary:

Acting PM Commends Officers for Exposing Ya Hala Raffle Scam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com