കുടവയര്‍ വരാം ഹോര്‍മോണ്‍ തകരാര്‍ കൊണ്ടും
Mail This Article
ഭക്ഷണകാര്യത്തില്‍ നിയന്ത്രണമില്ലാത്തതു കൊണ്ടോ അലസ ജീവിതം നയിക്കുന്നതു കൊണ്ടോ ആകണമെന്നില്ല ചിലര്‍ക്ക് കുടവയര്‍ ഉണ്ടാകുന്നത്. ചിലപ്പോഴെല്ലാം അത് ചില ഹോര്‍മോണുകളുടെ തകരാര്‍ മൂലംവും സംഭവിക്കാം. ഹോര്‍മോണല്‍ ബെല്ലി എന്നാണ് ഇത്തരത്തിലുള്ള കുടവയറിനെ വിളിക്കുന്നത്.
ചയാപചയം, വിശപ്പ്, ലൈംഗിക ചോദന തുടങ്ങി ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും ഹോര്‍മോണുകള്‍ നിയന്ത്രിക്കാറുണ്ട്. ഇതിനാല്‍ ഹോര്‍മോണുകളുടെ തോതില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് വീര്‍ത്ത വയറിന് കാരണമാകാം. തൈറോയ്ഡ് ഗ്രന്ഥി കാര്യക്ഷമമമായി പ്രവര്‍ത്തിക്കാത്തത് ലവണങ്ങളും വെള്ളവും കൊഴുപ്പും അടിഞ്ഞു കൂടാന്‍ കാരണമാകും. ഇത് ഒടുക്കം കുടവയറിലേക്ക് നയിക്കും.
സ്ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്‍റെ അളവ് കൂടുന്നത് ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. നിരന്തര സമ്മര്‍ദ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇതിനാല്‍ കുടവയറുണ്ടാകാന്‍ സാധ്യത അധികമാണ്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളും കുടവയറിന് കാരണമാകാം. ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ ഈസ്ട്രജന്‍ തോത് കുറയുന്നതും അടിവയറ്റില്‍ കൊഴുപ്പടിയാനുള്ള മറ്റൊരു കാരണമാണ്. ആര്‍ത്തവത്തിന്‍റെ സമയത്ത് ദ്രാവകം കെട്ടിക്കിടന്ന് ചിലര്‍ക്ക് താത്ക്കാലികമായ വീര്‍ക്കല്‍ വയറില്‍ അനുഭവപ്പെടാറുണ്ട്. ഹോര്‍മോണല്‍ ബെല്ലിയുടെ ചികിത്സ അതിന്‍റെ കാരണത്തെ അടിസ്ഥാനമാക്കിയായിരിക്കും.
Content Summary: Belly fat and hormonal imbalance