എന്താണ് മലപ്പുറത്തെ ഈ വീടിന്റെ വിശേഷം?
Mail This Article
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം എന്ന സ്ഥലത്താണ് അനസിന്റെ തയ്യിൽ വില്ല എന്ന പുതിയ വീട്. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒന്നടങ്കമുള്ള ആവശ്യം. ഡിസൈനർ മിഥുൻ ബാലനും അരുണും (യുഗ ഡിസൈൻസ്, മഞ്ചേരി) ചേർന്നാണ് ഈ വീട് ഒരുക്കിയത്. വീടിന്റെ പുറംകാഴ്ചയിലെ ഏറ്റവും ആകർഷകമായ ഘടകം മുകൾനിലയിലുള്ള സിറ്റൗട്ടാണ്. ജിഐ പൈപ്പിൽ കെട്ടിപ്പൊക്കി മുകളിൽ ഗ്ലാസ് വിരിച്ചാണ് ഈ ഇടം ഒരുക്കിയത്. വൈകുന്നേരങ്ങളിൽ വീട്ടുകാരുടെ ഇഷ്ട ഒത്തുചേരൽ ഇടമാണിവിടം.
സിറ്റൗട്ട്, പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ, കോർട്യാർഡ് എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയത്. ഷറാ ബോർഡ് കൊണ്ടാണ് ഗെയ്റ്റ് നിർമിച്ചത്. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു ഉറപ്പിച്ചു.
തുറസായ നയത്തിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ സ്ഥല ലഭ്യത ഉറപ്പുവരുത്തുന്നു. അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ഭിത്തിയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി. ഇരുവശങ്ങളിലും വുഡൻ സ്ട്രിപ്പുകൾ ഒട്ടിച്ചു. മുകളിൽ പർഗോള ഗ്ലാസ് റൂഫിങ്ങും നൽകിയതോടെ വീടിനുള്ളിൽ പച്ചപ്പും പ്രകാശവും വിരുന്നെത്തുന്നു. ഇൻഡസ്ട്രിയൽ വർക്കിന് മുകളിൽ നാനോവൈറ്റ് വിരിച്ചാണ് ഊണുമേശ ഒരുക്കിയത്.
ഫോർമൽ ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ വുഡൻ ടൈലുകൾ വിരിച്ചു വേർതിരിച്ചു. സീലിങ്ങിൽ നിന്നും തൂക്കുവിളക്കുകൾ നൽകി ഇവിടം അലങ്കരിച്ചിരിക്കുന്നു. മറ്റു മുറികളിൽ 80*80 വലുപ്പമുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. ഗോവണിയുടെ കൈവരികളിൽ വുഡും ഗ്ലാസും നൽകി.
നാലു കിടപ്പുമുറികളും അറ്റാച്ഡ് ബാത്റൂം നൽകി. ഹെഡ്ബോർഡിൽ പാനലിങ് നൽകി വേർതിരിച്ചു. വാഡ്രോബും ഡ്രസിങ് ഏരിയയും സജ്ജീകരിച്ചു.
പുതിയകാല സൗകര്യങ്ങളുള്ള മോഡുലാർ കിച്ചനാണ് ഒരുക്കിയത്. ഇൻബിൽറ്റ് ഫ്രിഡ്ജ്, അവ്ൻ സൗകര്യങ്ങൾ ഒരുക്കി. പിയു പെയിന്റ് ഫിനിഷിലാണ് അടുക്കള. സ്പ്ലാഷ്ബാക്കിൽ ഗ്ലോസി ഫിനിഷുള്ള ടൈലുകൾ ഒട്ടിച്ചു. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
ഫ്ലാറ്റും സ്ലോപും ഇടകലർന്ന എലവേഷൻ ആരുടേയും കണ്ണുകളെ ആകർഷിക്കുന്നു. രാത്രിയിൽ ലൈറ്റുകളുടെ പിൻബലത്തിൽ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.
ചിത്രങ്ങൾ- അജീബ് കോമാച്ചി
Project Facts
Location- Valluvambram, Malappuram
Area- 2900 SFT
Owner- Anas
Designer: Mithun Balan & Arun
Yuuga Designs, Manjeri
Ph:8943661899, 8589881899
Email: yuugadesigns@gmail.com