‘മാമാങ്കം, കേരളം ഭരിക്കാനെത്തുന്നത് കടയ്ക്കൽ ചന്ദ്രന്റെ മൗനാനുവാദത്തോടെ’
Mail This Article
ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന് വേറിട്ട ആശംസാകുറിപ്പുമായി രമേഷ് പിഷാരടി. കഴിഞ്ഞ ഇടവേളകളിൽ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളുമായി കൂട്ടിയോജിപ്പിച്ചായിരുന്നു പിഷാരടിയുടെ ആശംസകൾ.
രമേശ് പിഷാരടിയുടെ കുറിപ്പ് വായിക്കാം:
കഥാപാത്രങ്ങളായി മാറുന്നതിൽ ഒരു ചാവേർ പോരാളിയുടെ ചങ്കൂറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക ..
“ഗാനഗന്ധർവന്റെ” രണ്ടാം ഘട്ട ചർച്ചകൾക്കു ഹൈദരാബാദ് പോയപ്പോൾ ‘അമുദവന്റെ’ മിനുക്കു പണികൾ കഴിഞ്ഞെത്തിയ’YSR’നെ കണ്ടു.
പിന്നീട് കാസർഗോഡ് ലൊക്കേഷനിൽ 'ഉണ്ട 'യിലെ മണി സാർ ആണ് തിരക്കഥ കേട്ടത്. ഡേറ്റ് തന്നപ്പോൾ ഞാൻ ചോദിച്ചു "ഉറപ്പല്ലേ "? അതിന്റെ മറുപടി രാജകീയമായിരുന്നു ..."രാജ സൊ ൽരതു മട്ടും താൻ സെയ്‍വ "
പിന്നെ കുറച്ചു നാൾ 'കാലസദൻ ഉല്ലാസായി' സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ
"ഷൈലോക്ക് "ആയിരുന്നു. ഇതിനിടയിൽ 2 വർഷം കൊണ്ട് മാമാങ്കം.
നാളെ മാമാങ്കം, കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി "കടയ്ക്കൽ ചന്ദ്രന്റെ " മൗനാനുവാദത്തോടു കൂടിയാണ്