ADVERTISEMENT

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സ്പോർസ് ഡ്രാമ ചിത്രമാണ് ഗാട്ട കുസ്തി. തല്ലും ബഹളവുമായി നടക്കുന്ന യുവാവ് ആണ് വീര. കല്യാണം കഴിക്കുന്ന കുട്ടി നല്ല അടക്കവും ഒതുക്കവും ഉള്ള പാവമായിരിക്കണമെന്നാണ് വീരയുടെ ആഗ്രഹം. നാട്ടിൽ വഴക്കാളിയായതുകൊണ്ട് സ്വന്തം നാട്ടിൽ നിന്നാരും വീരയ്ക്ക് പെണ്ണിനെ നല്‍കില്ല.

 

അവസാനം കേരളത്തിൽ നിന്നും കീർത്തി എന്ന കുട്ടിയെ വീര വിവാഹം കഴിക്കുന്നു. മൂക്കത്ത് ദേഷ്യമുള്ള, ഒന്നു പറഞ്ഞ് രണ്ടാമത് തല്ലിനറങ്ങുന്ന പെൺകുട്ടിയാണ് കീർത്തി. കല്യാണത്തെ തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

 

ഹരീഷ് പേരടി, ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. ചിത്രം ഡിസംബർ 2ന് തിയറ്ററുകളിലെത്തും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com