സാക്ക് സ്നൈഡറിന്റെ ബ്രഹ്മാണ്ഡം; ‘റിബെല്‍ മൂൺ’ ട്രെയിലർ

Mail This Article
സംവിധായകൻ സാക്ക് സ്നൈഡറിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ സങ്കൽപലോകത്തിന്റെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ ചിത്രം റിബെല്‍ മൂൺ: പാർട്ട് വൺ എ ചൈൽഡ് ഓഫ് ഫയർ ട്രെയിലർ എത്തി. സാക്ക് സ്നൈഡർ തന്നെയാണ് സിനിമയുെട ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. ഡിസംബർ 22ന് നെറ്റ്ഫ്ലിക്സിലൂടെ ഈ ബ്രഹ്മാണ്ഡ ചിത്രം സ്ട്രീം ചെയ്യും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുട രണ്ടാം ഭാഗമായ റിബെല്‍ മൂൺ: പാർട്ട് ടു ദ് സ്കാർഗിവെർ അടുത്ത വർഷം ഏപ്രിൽ 19ന് റിലീസിനെത്തും.
സോഫിയ ബൊടെല്ല, ചാർലി ഹന്നം, ജീമോൻ ഹൗൻസു, ഡൂണ ഹേ, റേ ഫിഷർ, ജെന മാലോൺ എന്നിവരാണ് പ്രധാനതാരങ്ങൾ. ആന്റണി ഹോപ്കിൻസ് അതിഥി വേഷത്തിലെത്തുന്നു.
സ്റ്റാർ വാർ സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്യുന്ന ചിത്രമാണ് റിബെൽ മൂൺ. ടെലിവിഷൻ സീരിസ് ആയാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് രണ്ട് ഭാഗങ്ങളായുള്ള സിനിമയായി ചെയ്യാൻ അണിയറക്കാർ തീരുമാനിക്കുകയായിരുന്നു.