സ്വന്തം ബ്രാൻഡിന്റെ ഷർട്ട് മമ്മൂട്ടിക്കു സമ്മാനിച്ച് കുഞ്ചന്റെ മകൾ
Mail This Article
മമ്മൂട്ടിക്ക് ഷർട്ട് സമ്മാനിച്ച് കുഞ്ചന്റെ മകളും പ്രശസ്ത ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ. വൈറ്റ് മുസ്താഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ടാണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനിച്ചത്. നടൻ കുഞ്ചന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണ് മമ്മൂട്ടി.
വൈറ്റ് മുസ്താഷിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സ്വാതി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വീട്ടിലെത്തായിയിരുന്നു പ്രത്യേകം ഡിസൈൻ ചെയ്ത ചുവന്ന ഷർട്ട് സ്വാതി സമ്മാനമായി നൽകിയത്.
താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്.
ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനു കീഴിലായിരുന്നു സ്വാതി ആദ്യം ജോലി നോക്കിയത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റ് ആയി മാറിയ സ്വാതി ഇന്ന് ഏറെ തിരക്കുള്ള ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഫാഷൻ സ്റ്റൈലിസ്റ്റ് ആണ്.