‘യോഗിജി ഇവിടെ മികച്ച സൗകര്യങ്ങൾ ഒരുക്കി’; പുണ്യ സ്നാനം ചെയ്ത് അക്ഷയ് കുമാര്‍

Mail This Article
മഹാകുംഭമേളയില്‍ പങ്കെടുത്ത് ബോളിവുഡ് നടൻ അക്ഷയ് കുമാര്‍. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ അക്ഷയ് കുമാർ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തുന്നവർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച ഇവിടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും അക്ഷയ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘ഇവിടെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് മുഖ്യമന്ത്രി യോഗി ജിക്ക് നന്ദി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. വളരെ നല്ല അനുഭവമായിരുന്നു. യോഗിജി വളരെ മികച്ച സൗകര്യങ്ങളാണ് ചെയ്തിരിക്കുന്നത്. അവസാന കുംഭമേള നടന്ന 2019ൽ ആളുകള്‍ വന്നിരുന്നത് വളരെ ബുദ്ധിമുട്ടിയായിരുന്നു എന്നത് ഞാനോർക്കുന്നു. ഇത്തവണ കുംഭമേളയില്‍ പങ്കെടുക്കാനായി ഒരുപാട് ആള്‍ക്കാര്‍ എത്തി. അംബാനിയും അദാനിയും ഉൾപ്പടെ സിനിമാതാരങ്ങളും വലിയ സെലിബ്രിറ്റികളൊക്കെ വരുന്നു. ഇതിനെ മഹാ കുംഭമേള എന്നാണു വിളിക്കുന്നത്. എത്രയോ വളരെ നല്ല ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ഇത് വളരെ വളരെ നല്ല കാര്യമാണ്.’’-അക്ഷയ് കുമാര്‍ പറഞ്ഞു.
പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണം ദിവസം പ്രതി കൂടുകയാണ്. ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, സൊനാലി ബാന്ദ്ര , മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍ തുടങ്ങിയവർ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മലയാള സിനിമയിൽ നിന്ന് ജയസൂര്യ, സംയുക്ത മേനോൻ, സുരേഷ് കുമാർ, നിർമeതാവ് സുപ്രിയ മേനോൻ, സംഗീത സംവിധായകൻ രാഹുൽ രാജ് തുടങ്ങി നിരവധിപേരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്തിരുന്നു.