ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മകൾ ഖുഷിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ ബാബു. ഖുഷിയുടെ 13ാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ആദ്യത്തെ മകൾക്ക് 13 ഉം രണ്ടാമത്തെ മകൾക്ക് രണ്ടും വയസ്സ് ആയെന്നാണ് ആര്യ കുറിച്ചത്. ആദ്യത്തെ മകള്‍ ഖുഷിയാണെങ്കില്‍ രണ്ടാമത്തെ കുഞ്ഞായി ആര്യ കാണുന്നത് തന്റെ കാഞ്ചീവരം എന്ന ബിസിനസ് സംരംഭമാണ്. 

‘‘എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഫെബ്രുവരി 18. എന്റെ കുഞ്ഞ് 13ാം വയസിലേക്ക് കടക്കുമ്പോള്‍ എനിക്ക് ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍ കിട്ടി. ഇപ്പോള്‍ എന്റെയുള്ളില്‍ ഒരുപാട് വികാരങ്ങൾ നിറയുകയാണ്. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടുള്ള 13 വര്‍ഷത്തെ എന്റെ യാത്രയ്‌ക്കൊപ്പം, കാഞ്ചീവരം ഡോട്ട് ഇന്‍ എന്ന എന്റെ രണ്ടാമത്തെ കുട്ടിയുടെ കൊച്ചി എഡിഷന് രണ്ട് വര്‍ഷവും തികയുന്നു.

   

ഈ യാത്രയില്‍ എന്റെ മനസ് നിറച്ച ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ ഈ ജീവിതത്തില്‍ ചില ആളുകളെ സമ്മാനിച്ചതിന് നന്ദിയുണ്ട്. എന്റെ മകള്‍ക്ക് ഞാന്‍ നല്ല ഒരു അമ്മയോ, എന്റെ സംരംഭത്തിന് ഞാന്‍ നല്ല ഒരു ഉടമയോ ആയിരിക്കില്ല. പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്ന ആ ആളുകള്‍ എന്റെ പോരായ്മകൾ അംഗീകരിക്കുകയും, ഉയരേക്കു പറക്കാന്‍ എന്നെ പ്രേരിപ്പിച്ച് എനിക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്തു. 

സംരംഭക എന്ന നിലയിലുള്ള എന്റെ പുതിയ തുടക്കവും, മാതൃത്വത്തിലെ പുതിയ യാത്രയുടെ തുടക്കവുമാണ് ഇന്ന് . ടീനേജ് പെണ്‍കുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തില്‍ എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് അതിന് ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്റെ കുഞ്ഞിന് നല്ലൊരു ടീനേജ് കാലം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. രണ്ടാമത്തെ കുട്ടിയായ കാഞ്ചീവരത്തിനും ആശംസകള്‍.’’–ആര്യയുടെ വാക്കുകൾ.

അതേസമയം ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് ആര്യ. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിനും നമിത പ്രമോദുമാണ് നായകനും നായികയും.

English Summary:

Arya, the actress and presenter, shared a heartwarming note on her daughter Khushi's birthday.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com