ADVERTISEMENT

ഗായകൻ കെകെ അവസാനമായി ആലപിച്ച ഗാനം പുറത്തിറങ്ങി. ശ്രീജിത് മുഖർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഷെർദിൽ: ദ് പിലിബിത്ത് സാഗ’ എന്ന ചിത്രത്തിനു വേണ്ടിയാണ് കെകെ അവസാനമായി പാടിയത്. ‘ധൂപ് പാനി ബഹ്നേ ദേ’ എന്ന പാട്ടിന് ശന്തനു മൊയിത്ര ആണ് ഈണമൊരുക്കിയത്. ഗുൽസാറിന്റേതാണു വരികൾ. 

 

പാട്ട് ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. കെകെയുടെ അവസാനഗാനം നെഞ്ചോടു ചേർക്കുകയാണ് ആരാധകർ. നിറകണ്ണുകളോടെയല്ലാതെ പാട്ട് കേട്ടിരിക്കാനാകില്ലെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ. ഈ ഗാനത്തിന്റെ റെക്കോർഡിങ്ങിനു ശേഷം കെകെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. 

 

കഴിഞ്ഞ മാസം 31നാണ് കെകെ അന്തരിച്ചത്. കൊൽക്കത്തയിലെ വിവേകാനന്ദ കോളജിലെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിലേയ്ക്കു മടങ്ങിയ ഗായകൻ തൊട്ടുപിന്നാലെ മരണത്തിലേയ്ക്കു മറയുകയായിരുന്നു. വിവിധ ഭാഷകളിലായി എഴൂന്നൂറിലധികം ഗാനങ്ങള്‍ ലോകത്തിനു നല്‍കിയാണ് 53ാം വയസ്സിൽ കെകെ വിടവാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com