ADVERTISEMENT

'റൗഡി ബേബി' തരംഗം അങ്ങനെയൊന്നും അവസാനിക്കില്ല. അത്രത്തോളം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ഈ ഗാനം. സാധാരണക്കാർ മാത്രമല്ല, താരങ്ങളും ഏറ്റെടുത്തു റൗഡി ബേബി. ഇപ്പോൾ ഏറ്റവും ഒടുവിൽ ചലച്ചിത്ര താരം ഐശ്വര്യ ലക്ഷ്മി റൗഡിബേബിക്ക് ചുവടുവെക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കോളജ് വിദ്യാർഥികൾക്കൊപ്പമാണ് ഐശ്വര്യയുടെ ചുവടുവെപ്പ്. 

വേദിയിൽ നിന്നു കൊണ്ട് വിദ്യാർഥികൾക്കൊപ്പം സെൽഫി എടുത്തും ചുവടുവച്ചും സദസ്സിനെ കയ്യിലെടുക്കുകയാണ് ഐശ്വര്യ ലക്ഷ്മി. പശ്ചാത്തലത്തിൽ റൗഡിബേബിയുടെ തുടക്കത്തിലുള്ള മ്യൂസിക്കും. അർജന്റീന ഫാൻസ് കാട്ടൂർകടവിന്റെ പ്രൊമോഷന്റെ ഭാഗമായി വിവിധ കോളജുകളിലെത്തിയതായിരുന്നു താരം. അതിമനോഹരമായ ദിവസമായിരുന്നു അതെന്ന കുറിപ്പോടെയാണ് ഐശ്വര്യ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും ഹൃദ്യമായ സ്വീകരണം നൽകിയതിൽ നന്ദിയുണ്ടെന്നും ഐശ്വര്യ സോഷ്യൽ മീഡിയയിൽ കൂറിച്ചു. ഐശ്വര്യക്കൊപ്പം കാളിദാസും എത്തുന്നുണ്ട്. 

മികച്ച പ്രതികരണമാണു വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ‘ഐഷു സൂപ്പറാണ്.എങ്ങനെയാണ് ആളുകൾക്കിടയിൽ നിൽക്കേണ്ടതെന്ന് അറിയാം’ എന്നിങ്ങനെ താരത്തെ പ്രകീർത്തിച്ചു കൊണ്ടാണു കമന്റുകൾ. നിരവധി പേർ ഇതിനോടകം വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. 

കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അർജന്റീന ഫാൻ കാട്ടൂർക്കടവ്. അശോകൻ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി എത്തുന്ന ചിത്രമാണ് ഇത്. ഗോപി സുന്ദറിന്റെ സംഗീതം. ചിത്രത്തിലെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. 

ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. ഫെബ്രുവരിയിൽ മംമ്തയും. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ് 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com