ADVERTISEMENT

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി ടി.കെ.രാജീവ് കുമാർ ഒരുക്കിയ ‘കോളാമ്പി’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘പറയാതരികെ....’  എന്നു തുടങ്ങുന്ന ഗാനത്തിനു വരികളൊരുക്കിയത് വിനായക് ശശികുമാർ. രമേഷ് നാരായണൻ ഈണം പകർന്ന ഗാനം മധുശ്രീ നാരായണൻ ആലപിച്ചിരിക്കുന്നു. ആലാപനം ഏറെ ഹൃദ്യം എന്നാണ് പ്രേക്ഷകപക്ഷം. 

 

‘പറയാതരികെ വന്ന പ്രണയമേ

നിനക്കു നൽകാൻ എന്തു തേടും ഞാനകമേ...’

 

നിർമാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമന നിർമിക്കുന്ന ചിത്രത്തിൽ സിദ്ധാർഥ് മേനോൻ, രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

ആറു വർഷങ്ങൾക്കു ശേഷം രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയ്ക്കു ശേഷം ടി.കെ രാജീവ് കുമാറിന്റെ സിനിമയിൽ നിത്യ മേനോൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. വി.കെ. പ്രകാശിന്റെ ‘പ്രാണ’യാണ് നിത്യ മേനോന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാളചിത്രം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com