‘തരുമോ നിറച്ചും പ്രണയം’; ആസ്വാദക ശ്രദ്ധ നേടി സംഗീത ആൽബം

Mail This Article
ആസ്വാദകഹൃദയങ്ങൾ കീഴടക്കി ‘തരുമോ നിറച്ചും പ്രണയം’ സംഗീത ആൽബം. എം.ടി.പ്രദീപ്കുമാര്‍ രചനയും ആലാപനവും നിർവഹിച്ച ഗാനമാണിത്. ഒ.കെ.രവിശങ്കർ ഈണമൊരുക്കിയിരിക്കുന്നു. സിനിമാ പാട്ടെഴുത്തിലൂടെ ശ്രദ്ധേയനായതാണ് പ്രദീപ് കുമാർ.
പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഴമേറിയ അനുഭവങ്ങൾ വരച്ചിട്ടാണ് ‘തരുമോ നിറച്ചും പ്രണയം’ എന്ന ഗാനം പ്രേക്ഷകർക്കരികിലെത്തിയത്. ബാബു ജോസ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. സുനീഷ് ബെൻസൺ ആണ് പാട്ടിന്റെ മിക്സിങ് നിർവഹിച്ചത്.
പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സാന്ദ്ര ഓഡിയോസ് ആണ് സംഗീത ആൽബത്തിന്റെ നിർമാണം.