ADVERTISEMENT

കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് എ.ആർ.റഹ്മാന്റെ സംഗീതം അനുമതിയില്ലാതെ ഉപയോഗിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആടുജീവിതം സിനിമയുടെ നിർമാതാക്കൾ. 

ആടുജീവിതം സിനിമയ്ക്കായി നിർമിച്ച ഹോപ് എന്ന ഗാനമാണ് ക്രിക്കറ്റ് ടീമിന്റെ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ആടുജീവിതം സിനിമയുടെ നിർമാതാക്കളായ വിഷ്വൽ റൊമാൻസ് പറഞ്ഞു. യുകെ ആസ്ഥാനമായ കമ്പനിക്ക് ഗാനത്തിന്റെ അവകാശം കൈമാറിയിരുന്നെങ്കിലും എഡിറ്റ് ചെയ്യാനോ, റീമിക്സ് ചെയ്ത് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാനോ ഉള്ള അനുമതിയില്ലെന്നു വിഷ്വൽ റൊമാൻസ് പറയുന്നു. ഇതു കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനു നോട്ടിസ് അയച്ചുവെന്നും ഇവർ വ്യക്തമാക്കി.

ഓസ്കർ ജേതാവായ എ.ആർ റഹ്മാനാണു ഗാനത്തിനു സംഗീതം നൽകി അഭിനയിച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയുടെ പ്രചാരണത്തിനായാണു ഗാനം നിർമിച്ചിരുന്നത്. 

English Summary:

Used 'A.R. Rahman song' without permission: Aadujeevitham producers to take legal action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com