റാവിസും ലീലയും കൈകോർക്കുന്നു

Mail This Article
തിരുവനന്തപുരം∙ ആർപി ഗ്രൂപ്പിന്റെ കോവളത്തെയും അഷ്ടമുടിയിലെയും റാവിസ് ഹോട്ടലുകളുടെ നടത്തിപ്പ് ലീല ഹോട്ടൽ ഗ്രൂപ്പിന്. ലീല കോവളം എ റാവിസ് ഹോട്ടൽ, ലീല അഷ്ടമുടി എ റാവിസ് ഹോട്ടൽ എന്നായിരിക്കും അറിയപ്പെടുക. കോവളത്തെ ഹോട്ടൽ ലീല ഗ്രൂപ്പിൽ നിന്നാണു നേരത്തേ ആർപി ഗ്രൂപ്പ് വാങ്ങിയത്.
കേരളത്തിലെ വിനോദ സഞ്ചാരത്തിനു ഗുണം ചെയ്യുന്നതാണ് ഈ സഖ്യമെന്നു പ്രതീക്ഷിക്കുന്നതായി ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവി പിള്ള പറഞ്ഞു. റാവിസ് കോവളവുമായി വീണ്ടും കൈകോർക്കുന്നതിനു സന്തോഷമുണ്ടെന്നു ലീല പാലസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അനുരാഗ് ഭട്‌നാഗർ അഭിപ്രായപ്പെട്ടു. അനുരാഗ് ഭട്നാഗറും ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് രവി പിള്ളയുമാണു ധാരണാ പത്രത്തിൽ ഒപ്പിട്ടത്.