ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തി. ഇന്ത്യയിലാദ്യമായാണ് ലിഥിയം കണ്ടെത്തുന്നത്. 59 ലക്ഷം ടൺ ഖനനശേഷിയുള്ളതാണ് ഈ നിക്ഷേപങ്ങൾ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് ഇതു കണ്ടെത്തിയത്. ജമ്മു, ഉധംപുർ, റംബാൻ, രജൗറി, കുൽഗാം ജില്ലകളുമായി അതിർത്തി പങ്കിടുന്ന റിയാസി ജമ്മു മേഖലയിലാണ്.

ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഓസ്ട്രേലിയയെയും അർജന്റീനയെയുമാണ് ലിഥിയത്തിനായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. മൊബൈൽ ഫോണുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമിക്കുന്നതിന് ലിഥിയം അവശ്യവസ്തുവാണ്. 

ചിലെ, ഓസ്ട്രേലിയ, അർജന്റീന, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം ഉൽപാദിപ്പിക്കുന്നത്. ആകെ ഉൽപാദനത്തിന്റെ 35 ശതമാനവും ചിലെയിൽ നിന്നാണ്.

 

 

English Summary: Lithium reserves found in Jammu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com