വനഭൂമി ഉപയോഗത്തിൽ ഇളവുകൾ: നിയമഭേദഗതി ഇന്ന് പ്രാബല്യത്തിൽ

Mail This Article
ന്യൂഡൽഹി ∙ ജനവാസ മേഖലകളായി മാറിയ വനഭൂമി വിവിധ ആവശ്യങ്ങൾക്കു പതിച്ചു കൊടുക്കാൻ വഴിതുറന്നേക്കാവുന്ന വനസംരക്ഷണ ഭേദഗതി നിയമം ഇന്നു പ്രാബല്യത്തിൽ വരും. വനഭൂമി ഉപയോഗിക്കുന്നതിനു കൂടുതൽ ഇളവുകൾ നിർദേശിക്കുന്നതാണ് ഭേദഗതികൾ. 1927 ലെ ഇന്ത്യൻ വനനിയമം/ 1980 ലെ വനസംരക്ഷണനിയമം എന്നിവ പ്രകാരം ‘വനം’ എന്നു വിജ്ഞാപനം ചെയ്തവയ്ക്കു മാത്രമാണ് ഇനി വനസംരക്ഷണനിയമം ബാധകം.
1980 നു മുൻപു വനഭൂമിയെന്നു വിജ്ഞാപനം ചെയ്യാത്തവ, 1996 ഡിസംബർ 12നു മുൻപു വനേതര ആവശ്യത്തിനായി മാറ്റിയ ഭൂമി എന്നിവ നിയമത്തിന്റെ പരിധിയിലുണ്ടാകില്ല.
വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. റെയിൽ, റോഡ് എന്നിവയുടെയും രാജ്യാന്തര അതിർത്തികളുടെയും സമീപം തന്ത്രപ്രധാനമായ നിർമാണങ്ങൾക്കു വനഭൂമി ഉപയോഗിക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ല.