ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിൽ സ്വീകരിച്ചു. ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാരെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കുന്നത് അപൂർവമാണ്.

  • Also Read

സഹോദരൻ എന്നാണു പ്രധാനമന്ത്രി ഖത്തർ അമീറിനെ വിശേഷിപ്പിച്ചത്. ഇന്നാണു മോദിയുമായി ഉഭയകക്ഷി ചർച്ച. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതിഭവനിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഖത്തർ പ്രതിനിധിസംഘവും ഡൽഹിയിലെത്തി. രണ്ടാം തവണയാണ് ഷെയ്ഖ് ഹമദ് അൽത്താനി ഇന്ത്യ സന്ദർശിക്കുന്നത്. 2015 മാർച്ചിലായിരുന്നു ആദ്യം.

English Summary:

Qatar Amir in Delhi: Strengthening India-Qatar ties

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com