കൊൽക്കത്ത ∙ സമൂഹമാധ്യമത്തിലെ പ്രൊഫൈൽ ചിത്രം ചുവപ്പുപശ്ചാത്തലത്തിൽനിന്നു മാറ്റിയതിനു ബംഗാൾ സിപിഎമ്മിനു നേരെ വ്യാപക പരിഹാസം. ചുവന്ന നിറത്തിലുള്ള അരിവാൾ ചുറ്റിക മാറ്റി നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞ നിറത്തിലുള്ളതാണ് പുതിയ പ്രൊഫൈൽ ചിത്രം. ബംഗാളിൽ സിപിഎമ്മിനെ തകർത്ത തൃണമൂൽ നേതാവ് മമതാ ബാനർജിയുടെ ഇഷ്ടനിറങ്ങളാണ് നീലയും മഞ്ഞയും.
നേരത്തേയും പലവട്ടം സമൂഹമാധ്യമങ്ങളിൽ സിപിഎം ബംഗാൾ പേജിന്റെ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്. ഇതു സാധാരണമാണെന്നും തൃണമൂൽ പ്രവർത്തകർ പ്രചരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സിപിഎം സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം സത്‌രൂപ് ഘോഷ് പറഞ്ഞു.
English Summary:
CPM's New Profile Pic: West Bengal CPM's profile picture change fuels online ridicule. The new yellow and blue design is viewed as a tribute to Mamata Banerjee, leading to a surge of memes across social media.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.