എല്ലാ സുപ്രീം കോടതി ജഡ്ജിമാരും സ്വത്ത് വെളിപ്പെടുത്തുന്നു

Mail This Article
ന്യൂഡൽഹി ∙ നീതിന്യായ വ്യവസ്ഥയിൽ സുതാര്യത ഉറപ്പാക്കാനായി സുപ്രീം കോടതിയിലെ മുഴുവൻ ജഡ്ജിമാരും സ്വത്തുവിവരം പരസ്യപ്പെടുത്തുന്നു. സുപ്രീം കോടതി വെബ്സൈറ്റിൽ ഇതു പ്രസിദ്ധീകരിക്കും. ഇന്നലെ നടന്ന ഫുൾ കോർട്ട് യോഗത്തിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിർദേശത്തോട് എല്ലാവരും യോജിച്ചതായാണു വിവരം. നിലവിലെ 33 ജഡ്ജിമാരിൽ 30 പേരും നേരത്തേ തന്നെ സ്വത്തുവിവരം പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ ചാക്കുകണക്കിനു നോട്ടുകെട്ട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സംഭവത്തിലെ പ്രാഥമിക റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ചീഫ് ജസ്റ്റിസ് ഖന്നയുടെ നടപടി ഏറെ ശ്രദ്ധ നേടിയിരുന്നു.