ഡോ.സഖരിയ സ്വലാഹി റോഡപകടത്തിൽ മരിച്ചു
Mail This Article
പാനൂർ (കണ്ണൂർ) ∙ പ്രമുഖ മുജാഹിദ് പണ്ഡിതനും പ്രഭാഷകനും ഐഎസ്എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.കെ.കെ.സഖരിയാ സ്വലാഹി (53) ബൈക്ക് അപകടത്തിൽ മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചമ്പാട് മനേക്കരയിൽ അദ്ദേഹം സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിക്കുകയായിരുന്നു. ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടവത്തൂർ വലിയ ജുമാ മസ്ജിദിൽ കബറടക്കി.
കേരള നദ്‍വത്തുൽ മുജാഹിദീൻ മുൻ നേതാവാണ്. പാലക്കാട് മണ്ണാർക്കാട് കമ്പളക്കുഴിയിൽ ഹംസയുടെയും ഫാത്തിമക്കുട്ടിയുടെയും മകനായ സഖരിയ ഇരഞ്ഞീൻകീഴിൽ എൻഐഎ കോളജിൽ അധ്യാപകനായാണ് 20 വർഷം മുൻപു കടവത്തൂരിലെത്തിയത്. തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ ദീർഘകാലം ഖത്തീബായിരുന്നു. തലശ്ശേരി ഷറാറ പള്ളി ഖത്തീബാണ്. ഗ്രന്ഥകാരനുമാണ്.
ഭാര്യമാർ: ഹഫ്സ (പെരിന്തൽമണ്ണ), സുഹ്റ (അരീക്കോട്), സാജിയ (തൃശൂർ). മക്കൾ: ബുജൈൽ സാദിഖ് (എന്‍ജിനീയർ, എറണാകുളം), ബരീർ ജാസിം (ബിസിനസ് കൺസൽറ്റൻസി, കോഴിക്കോട്), ബാസിൽ ജവാദ് (ഓപ്റ്റിക്കൽ സ്റ്റോർ,വടകര), ബുഷൈറ, ബജീല, ബഹീജ്, വഹീബ, അബ്ദുല്ല. മരുമക്കൾ: റഷീദ (മഞ്ചേരി), ഫൗസിയ (കാര), ഫിന ഫാത്തിമ, ഇഷഫാഖ്, നജീബ് (പയ്യോളി).