അരുവിത്തുറയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

Mail This Article
ഈരാറ്റുപേട്ട ∙ സ്കൂട്ടറിൽ സഞ്ചരിച്ച സിപിഎം പ്രവർത്തകനെ ഒരു സംഘം വെട്ടി പരുക്കേൽപിച്ചു. അക്രമത്തിൽ പരുക്കേറ്റ തട്ടാപ്പറമ്പിൽ നൂർസലാമിനെ (45) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിനു പിന്നിൽ എസ്ഡിപിഐ ആണെന്നു സിപിഎം ആരോപിച്ചു. എന്നാൽ സംഭവത്തിൽ എസ്ഡിപിഐക്കു പങ്കില്ലെന്നു നഗരസഭാ കമ്മിറ്റി പ്രസിഡന്റ് കെ.ഇ.റഷീദ് പറഞ്ഞു. ഇന്നലെ രാവിലെ ഒൻപതോടെ അരുവിത്തുറ കോളജിനു മുൻപിലുള്ള റോഡിലാണു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്കു പോകുകയായിരുന്ന നൂർസലാമിനെ മറ്റൊരു സ്കൂട്ടറിൽ എത്തിയ സംഘമാണ് അടിച്ചുവീഴ്ത്തിയത്.
കോളജിൽ തിരഞ്ഞെടുപ്പു ജോലിയിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു.
Content Highlights: CPM worker attacked in Erattupetta