ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി യോഗേഷ് ഗുപ്തയ്ക്കു സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ചുമതല നൽകി. ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ എഡിജിപി തസ്തിക കേഡർ പദവിയിലേക്ക് ഉയർത്തിയാണു നിയമനം.

ഈ മാസം 1 ന് നടന്ന അഴിച്ചുപണിയിൽ യോഗേഷ് ഗുപ്തയ്ക്കു തൃശൂർ പൊലീസ് അക്കാദമിയുടെ (കെപ്പ) ചുമതലയാണു നൽകിയിരുന്നത്. പൊലീസ് ട്രെയ്നിങ് എഡിജിപിയായി ബൽറാം കുമാർ ഉപാധ്യായയെയും നിയമിച്ചു. പൊലീസ് ട്രെയ്നിങ്ങിനു കീഴിലാണ് അക്കാദമി. 

തന്നെക്കാൾ ജൂനിയറായ എഡിജിപിക്കു കീഴിൽ വരുന്ന സ്ഥാനത്തു നിയമിച്ചതിലുളള അതൃപ്തി യോഗേഷ് സർക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണു ക്രൈം റെക്കോര്‍ഡ്സിലേക്കു മാറ്റിയത്. കെപ്പയുടെ ചുമതല കൂടി ബൽറാം കുമാർ ഉപാധ്യായയ്ക്കു നൽകി.

Content Highlight: Yogesh Gupta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com