നജ്മ തബ്ഷീറ അഖിലേന്ത്യാ സെക്രട്ടറി; യൂത്ത് ലീഗ് നേതൃത്വത്തിൽ വനിതാ സാന്നിധ്യം ആദ്യം
Mail This Article
മലപ്പുറം ∙ മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ, സംസ്ഥാന കമ്മിറ്റികളിൽ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം. നജ്മ തബ്ഷീറയെ അഖിലേന്ത്യാ സെക്രട്ടറിയായും മുഫീദ തസ്നിയെ വൈസ് പ്രസിഡന്റായും ഫാത്തിമ തഹ്‌ലിയയെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചു.
-
Also Read
പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ
പോഷകസംഘടനകളുടെ ഭാരവാഹിത്വത്തിൽ വനിതകൾക്ക് 20% പ്രാതിനിധ്യം നൽകുകയെന്ന മുസ്‌ലിം ലീഗ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ആഷിഖ് ചെലവൂരിനെയും എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി ലത്തീഫ് തുറയൂരിനെയും ഇവർക്കൊപ്പം നാമനിർദേശം ചെയ്തു.
മുസ്‌ലിം ലീഗിന്റെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിന്റെ വനിതാ വിങ് ‘ഹരിത’യുടെ മുൻ സംസ്ഥാന ഭാരവാഹികളാണ് മുഫീദ തസ്നിയും നജ്മ തബ്ഷീറയും. ഫാത്തിമ തഹ്‌ലിയ എംഎസ്എഫിന്റെ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.
ലീഗിനെ പിടിച്ചുലച്ച ‘ഹരിത’ വിവാദത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടന്നത് ഇവരുടെ നേതൃത്വത്തിലായിരുന്നു. ലീഗ് നേതൃത്വം നവാസിനൊപ്പം നിന്നതോടെ മൂവരെയും പദവിയിൽനിന്നു നീക്കി. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ലത്തീഫ് തുറയൂരിന് ഇവർക്കു പിന്തുണ നൽകിയതിന്റെ പേരിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.