ADVERTISEMENT

പാലക്കാട് ∙ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സംസ്ഥാന സർക്കാരിനു കഴിയാത്തതാണു പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിനു കാരണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി പറഞ്ഞു. പരമ്പരാഗതമായി ഇടതുപക്ഷത്തിനു വോട്ട് ചെയ്തിരുന്നവർ അകന്നു നിന്നു.

തിരഞ്ഞെടുപ്പു തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ചില മാറ്റങ്ങൾ വേണം. അതിനായി കേരള കോൺഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയതലത്തിൽ കോൺഗ്രസിനായിരിക്കും സീറ്റ് കൂടുതൽ ലഭിക്കുക എന്ന ചിന്തയും എൽഡിഎഫിന്റെ പരാജയത്തിനു കാരണമായി. 

എല്ലാം യുഡിഎഫ് കൊണ്ടുപോയി ഇനി അങ്ങോട്ടു പോകണോ, ഇവിടെ നിൽക്കണോ എന്ന ചോദ്യങ്ങളൊക്കെ ഉയർന്നിരുന്നു. കേരളത്തിൽ ഒരിക്കലും ഒരു തിരഞ്ഞെടുപ്പിന്റെയും ആവർത്തനമല്ല അടുത്ത തിരഞ്ഞെടുപ്പെന്നതാണു ചരിത്രം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾക്കാണു കൂടുതൽ സാധ്യത.

സിപിഎം, കോൺഗ്രസ്, സിപിഐ പാർട്ടികളെക്കാൾ കൂടുതൽ കുടുംബബന്ധം കേരള കോൺഗ്രസിനുണ്ട്. അത് ഉപയോഗപ്പെടുത്തണം. കേരള കോൺഗ്രസിന് (എം) സ്വാധീനം ഉണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് രാജ്യസഭാ സീറ്റ് ലഭിച്ചത്. അതു തെളിയിക്കാനും വിലയിരുത്താനുമുള്ള അവസരമാണു തദ്ദേശ തിരഞ്ഞെടുപ്പ്. 

വയനാട്ടിലെ ദുരിതബാധിതർക്കുൾപ്പെടെ വനംവകുപ്പിന്റെ കൈവശമുള്ള തോട്ടംമേഖലയിൽ സ്ഥലം അനുവദിക്കണം. വീടു നൽകിയതുകൊണ്ടു മാത്രം അവർക്കു ജീവിക്കാനാകില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

English Summary:

Jose K Mani about LDF's defeat in Loksabha Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com